വിഷപ്പുകകൾ നിറഞ്ഞ ഭൂതകാലം, കൊലപാതകങ്ങളുടെ കളങ്കം; ഇന്ന് ഈ ദ്വീപിൽ ആയിരക്കണക്കിന് മുയലുകൾ മാത്രം, ഡിഎൻഎ ഒളിപ്പിക്കുന്നത് ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം
കൗതുകങ്ങളുടെ റാബിറ്റ് ഐലൻഡ്

- Updated:
2026-05-27 06:08:53.0

നിങ്ങളാ ദ്വീപിൽ ചെന്നിറങ്ങുംവരെ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന കൗതുകമുണർത്തുന്ന രഹസ്യത്തെ സൂചിപ്പിക്കുന്ന മറ്റ് അടയാളങ്ങളൊന്നും കാണാനാകില്ല. എന്നാൽ, ബോട്ടിറങ്ങി നിമിഷങ്ങൾക്കകം കാട്ടുചെടികൾക്കിടയിൽ അനക്കം കാണാം. ഒട്ടും ഭയപ്പെടാതെ ഒരു മുയൽ പെട്ടെന്ന് പുറത്തേക്ക് ഓടിവന്നേക്കാം. പിന്നാലെ അവയുടെ എണ്ണവും കൂടി വരും...
ജപ്പാനിലെ 'സെറ്റോ ഇൻലാൻഡ്' കടലിലെ 3,000 ദ്വീപുകളിലൊന്നായ 'ഓകുനോഷിമ'യിലെ ഓകുനോഷിമ, ലോകത്തിലെ ഏറ്റവും പ്രധാന ദ്വീപുകളിലൊന്നാണ്. ജപ്പാനിലെ കിഴക്കൻ കടലിലോ ഉൾനാടൻ കടലിലോ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപിൽ നൂറുകണക്കിന് കാട്ടുമുയലുകളാണ് ഇന്ന് വസിക്കുന്നത്.
റാബിറ്റ് ഐലൻഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒകുനോഷിമയ്ക്ക് ഒരിക്കൽ ഇരുണ്ട ചരിത്രം മാത്രമാണ് പറയാനുണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പും ശേഷവും വർഷങ്ങളോളം, ഒകുനോഷിമ ഒരു ഭൂപടത്തിൽ പോലും ഉണ്ടായിരുന്നില്ല. ജപ്പാന്റെ ശത്രുക്കൾക്ക് നേരെ ഉപയോഗിക്കുന്നതിനായി ഇംപീരിയൽ ആർമി വിഷവാതകം നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്ന ഒരു രഹസ്യ സൈനിക പരീക്ഷണ സ്ഥലമായിരുന്നു അത്. ജാപ്പനീസ് സൈന്യം ഒകുനോഷിമയിൽ രഹസ്യമായി 6,000 ടണ്ണിലധികം വിഷവാതകമാണ് ഉത്പാദിപ്പിച്ചത്. ഇന്ന് ആ ഇരുണ്ട ഓർമകളെല്ലാം നശിപ്പി്ച്ചു. പകരം മുയലുകളുടേയും മ്യൂസിയത്തിൻ്റേയും പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ചരിത്രം സംരക്ഷിക്കുന്നതിനായി, ദ്വീപിൽ ഓകുനോഷിമ പോയ്സൺ ഗ്യാസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. ദ്വീപിന്റെ യുദ്ധകാല പങ്കിനെക്കുറിച്ചും രാസയുദ്ധങ്ങളുടെ ഭീകരതയെക്കുറിച്ചും ഈ മ്യൂസിയം സന്ദർശകരെ അറിയിക്കുന്നു.
മുയലുകൾ ഇവിടെ എത്തിയതിനെ പറ്റി കൃത്യമായ ധാരണയില്ല. എന്നാൽ പ്രധാനമായും പറയുന്നത് ദ്വീപിന് മുയലുകളുമായുള്ള ബന്ധത്തിന്റെ തുടക്കവും രാസയുദ്ധായുധങ്ങളുടെ നിർമ്മാണമായിരുന്നു എന്നാണ്. ചൈന-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാൻ സൈന്യം ഉപയോഗിച്ച വാതകത്തിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനും പിന്നീട് യുഎസിനെ ലക്ഷ്യം വച്ചുള്ള ബലൂൺ ബോംബുകൾ ആയുധമാക്കുന്നതിനും ഏകദേശം 200 എണ്ണം പരീക്ഷണങ്ങളിൽ ഉപയോഗിച്ചു. യുദ്ധാവസാനം തൊഴിലാളികൾ മോചിപ്പിച്ച പരീക്ഷണ മുയലുകളുടെ ബാക്കിയാണ് ഇപ്പോൾ ഇവിടെ പെരുകിയത് എന്നാണ് ചിലരുടെ വാദം. 1971ൽ സ്കൂൾ കുട്ടികൾ എട്ട് മുയലുകളെ ദ്വീപിലേക്ക് കൊണ്ടുവന്നതാണെന്ന് മറ്റു ചിലരും പറയുന്നു. ഏതായാലും, ഇന്ന് ഏകദേശം ആയിരക്കണക്കിന് മുയലുകൾ പ്രകൃതിദത്ത വേട്ടക്കാരില്ലാതെ ദ്വീപിൽ താമസിക്കുന്നു.
മുയലുകൾക്ക് വൈവിധ്യമാർന്ന ഡിഎൻഎ സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആളുകൾ മൃഗങ്ങളെ ദ്വീപിൽ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ഇതും സൂചിപ്പിക്കുന്നത്.
ഒരു ചെറിയ ഫെറി സവാരി മാത്രം അകലെയുള്ള ഈ ദ്വീപ്, ഒരു ചെറിയ ഗോൾഫ് കോഴ്‌സ്, ക്യാമ്പിംഗ് ഗ്രൗണ്ടുകൾ, മനോഹരമായ ബീച്ചുകൾ എന്നിവയുള്ള ഒരു ജനപ്രിയ ടൂറിസ്റ്റ് റിസോർട്ടാണ്. ദ്വീപിന് ചുറ്റും സൈനിക ഔട്ട്‌പോസ്റ്റുകളുടെ അവശിഷ്ടങ്ങളും മ്യൂസിയവും കാണാം. സന്ദർശകർക്ക് മുയലുകൾക്ക് തീറ്റ കൊടുക്കുന്നത് ഇവിടുത്തെ പ്രധാന വിനോദങ്ങളിലൊന്നാണ്. മൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമങ്ങൾ പാലിക്കാൻ സന്ദർശകർക്ക് കർശന നിർദേശവുമുണ്ട്.
Adjust Story Font
16
