മഴനടത്തം പൂക്കളുടെ താഴ്‌വരയിൽ; മീഡിയവൺ മിസ്റ്റിക് മെഡോസ്
ജൂലൈ-ആഗസ്റ്റ് മാസത്തിൽ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിലേക്കാണ് യാത്ര

ചാറി പെയ്യുന്ന മഴയും, ചൂടുമാറാത്ത മാനവും, ജൂലൈ-ആഗസ്റ്റിൽ ഡൽഹിയിലെ കാലാവസ്ഥ പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ അവിടെ നിന്ന് ഫ്ലൈറ്റ് കയറി നേരെ ഉത്തരാഖണ്ഡിലേക്ക് പോയാൽ കാഴ്ചകൾ മാറും. അവിടെ മൺസൂൺ ആണ്, ബുദ്ധിമുട്ടിക്കുന്ന മഴയുമല്ല. മഴനടത്തത്തിന് പറ്റിയ സമയം. ആ നടത്തം പൂക്കളുടെ താഴ്‌വരയിൽ കൂടി ആയാലോ? മലഞ്ചെരുവകൾ കടന്ന് മഴയും കോടമഞ്ഞും നമ്മളെ തൊടും, പൊതിയും. ഇന്നേ വരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത സസ്യ-ജീവി വർഗങ്ങൾ, പൂക്കളുടെ പലവിധ വർണവും ഗന്ധവും. ഒരു മഴക്കാലം ആസ്വദിക്കാൻ ഇതല്ലേ പറ്റിയ സമയം. എങ്കിൽ മീഡിയവൺ മിസ്റ്റിക് മെഡോസ് (Mystic Meadows) ഇതാ നിങ്ങൾക്ക് മുന്നിൽ കാഴ്ചയുടെ പൂക്കാലവുമായി വരികയാണ്. ജൂലൈ-ആഗസ്റ്റ് മാസത്തിൽ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിലേക്കാണ് യാത്ര.
യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണ് വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്‌വര. മഞ്ഞുമൂടിയ ഹിമാലയമലനിരകളുടെ താഴ്‍വരയിൽ പൂക്കളുടെ മറ്റൊരു താഴ്‌വര. ചമോലി ജില്ലയിൽ 87 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. 1931ൽ മൂന്ന് ബ്രിട്ടീഷ് പർവതാരോഹിതർ കണ്ടെത്തിയ ഇടം. ഏത് തരം യാത്രികരെയും പിടിച്ചു നിർത്തുന്ന പ്രകൃതിഭംഗി.
ജൂലൈ 28 മുതൽ ആഗസ്റ്റ് മൂന്നുവരെയാണ് മിസ്റ്റിക് മെഡോസ് സംഘടിപ്പിക്കുന്നത്. പൂക്കളുടെ താഴ്‌വര കൂടാതെ ഹേംകുണ്ഡ്, ബദ്രിനാഥ്, മന വില്ലേജ് തുടങ്ങിയ ഇടങ്ങളും സന്ദർശിക്കുന്നുണ്ട്. ഡൽഹിയിൽ തുടങ്ങി ഡൽഹിയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 15 മുതൽ 55 വയസ്സുവരെയുള്ള ആർക്കും പങ്കെടുക്കാം. ഡൽഹിയിൽ തുടങ്ങി ഡൽഹിയിൽ അവസാനിക്കുന്ന മിസ്റ്റിക് മെഡോസിന്റെ ഫീസ് 18,500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.
Adjust Story Font
16

