അത്ഭുത ദ്വീപ് കാണാം; അമേസിങ് ആന്തമാനുമായി മീഡിയവൺ
6 രാത്രികളും 7 പകലുകളും നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ പോർട്ട് ബ്ലെയർ, സെല്ലുലാർ ജയിൽ, കോർബൈൻസ് കേവ് ബീച്ച്, വണ്ടൂർ ബീച്ച് എന്നിങ്ങനെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്നുണ്ട്

അങ്ങ് ദൂരെ, ബംഗാൾ ഉൾക്കടലിൽ എവിടെയോ പവിഴപ്പുറ്റുകൾക്ക് മുകളിൽ കെട്ടിപ്പടുത്ത ദ്വീപുകൾ. അറബിക്കഥകളിലെ പോലെ നീലാകാശത്തിനും കടലിനുമിടയിലെ വെള്ളമണ്ണിൽ ഉയർന്നുപൊങ്ങിയ പച്ചക്കാടുകൾ. പ്രകൃതിഭംഗിയുടെ കാര്യത്തിൽ പ്രസിദ്ധമാണ് ആന്തമാൻ. ചരിത്രത്തിന്റെ കാര്യത്തിൽ കുപ്രസിദ്ധവും!
കടലിനുള്ളിൽ ഒരു മരീചിക പോലെ തെളിഞ്ഞു നിൽക്കുന്ന ആന്തമാനെ, യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. വെള്ളമണലും ബീച്ചും കടലും മാത്രമല്ല, പറഞ്ഞാൽ തീരാത്തത്ര അനുഭവങ്ങൾ ഒപ്പിയെടുക്കാൻ ആന്തമാൻ യാത്രകൾ സഹായിക്കും. ഡൈവിങ് (Diving), സ്നോർക്കലിങ് (Snorkeling), സ്കൂബ ഡൈവിങ് (Scuba Diving), വാട്ടർ സ്പോർട്സുകൾക്ക് (Water Sports) രാജ്യത്ത് തന്നെ പേരുകേട്ട ഇടമാണ് ആന്തമാൻ.
എന്നാൽ മലയാളികൾക്ക് ആന്തമാൻ എന്നു പറഞ്ഞാൽ, മോഹൻലാൽ - പ്രിയദർശൻ കൂട്ടുക്കെട്ടിൽ പിറന്ന കാലാപാനി കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചുകൊണ്ടുപോയ സ്വതന്ത്രസമര സേനാനികളെ തടവുപുള്ളികളായി താമസിപ്പിച്ചിരുന്നത് ആന്തമാനിലാണ്. ആന്തമാനിൽ താമസിക്കാമെന്ന ഉറപ്പിലാണ് പലരെയും ജയിലിൽ നിന്ന് വിട്ടയച്ചു. ഇവരാണ് ആന്തമാനിൽ മഞ്ചേരിയും തിരൂരും വണ്ടൂരുമുണ്ടാക്കിയത്.
ഇങ്ങനെ ചരിത്രവും പ്രകൃതിഭംഗിയുമൊളിപ്പിച്ച ആന്തമാനിൽ ഒരു യാത്ര പോയാലോ? അതും ഈ ഓണാവധിക്ക്. അതിനുള്ള അവസരം ഒരുക്കുകയാണ് മീഡിയവൺ അമേസിങ് ആന്തമാൻ (Amazing Andaman). 6 രാത്രികളും 7 പകലുകളും നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ പോർട്ട് ബ്ലെയർ, സെല്ലുലാർ ജയിൽ, കോർബൈൻസ് കേവ് ബീച്ച്, ഹവ്‌ലോക്ക് ദ്വീപ്, എലഫന്റ് ബീച്ച്, ലൈം സ്റ്റോൺ ദ്വീപ്, റോസ് ദ്വീപ്, മൗണ്ട് ഹരിയെറ്റ്, വണ്ടൂർ ബീച്ച് എന്നിങ്ങനെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്നുണ്ട്. ക്രൂയിസ്‍ കപ്പലിൽ ദ്വീപുകൾ സന്ദർശിക്കാനും അവസരമുണ്ട്. വിമാന ടിക്കറ്റ് ചാർജ് കൂടാതെ 32,000 രൂപ ചെലവ് വരുന്ന യാത്ര ആഗസ്റ്റ് 30നാണ് പുറപ്പിടുന്നത്.
ബുക്ക് ചെയ്യാനും വിശദവിവരങ്ങൾക്കും destinations.mediaoneline.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 7591900633 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Adjust Story Font
16

