Quantcast

മിനി ഊട്ടിയിലേക്ക് ഇനി സൂപ്പർ റോഡ്

മലപ്പുറം ജില്ലയിലെ മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അരിമ്പ്ര കുന്നുകൾ അഥവാ മിനി ഊട്ടി

MediaOne Logo

Web Desk

  • Updated:

    2025-10-28 11:15:14.0

Published:

28 Oct 2025 4:25 PM IST

മിനി ഊട്ടിയിലേക്ക് ഇനി സൂപ്പർ റോഡ്
X

മലപ്പുറം: മലപ്പുറം ജില്ലയിലെ മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അരിമ്പ്ര കുന്നുകൾ അഥവാ മിനി ഊട്ടി എന്നറിയപ്പെടുന്നത്. ഊട്ടിയുടെ അത്രത്തോളം മനോഹര മായ മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി.

സമുദ്രനിരപ്പിൽ നിന്ന് 445 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. മറ്റെല്ലാ സവിശേഷതകളെക്കാളും മിനി ഊട്ടിയെ സ്പെഷ്യൽ ആക്കുന്നത് ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് ആണ്. കേരളത്തിൽ തന്നെ വയനാട് 900 കണ്ടിയിലാണ് മറ്റൊരു ഗ്ലാസ് പാലമുള്ളത്. എന്നാൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് മിനി ഊട്ടിയിലേത്.

15 മീറ്ററോളം നീളമുള്ള പാലത്തിൽ കൂടി നടക്കുമ്പോൾ താഴെ മരങ്ങളും പച്ചപ്പും കാണാം. മിസ്ട്രി പാർക്കിനുള്ളിൽ തന്നെയാണ് ഈ പാലത്തിലേക്കുള്ള എൻട്രിയും. മിസ്‌ടി ലാൻഡ് രാവിലെ തന്നെ കാഴ്ചക്കാർക്കായി തുറന്നു കിടക്കുന്നു. രാത്രി ഒൻപത് വരെ ഈ കാഴ്ചകൾ യാത്രികരെ കാത്തിരിക്കുന്നു. അതിരാവിലെ വന്നാൽ കോടമഞ്ഞും കണ്ണാടിപ്പാലവും വല്ലാത്തൊരു അനിഭവമാകും. മലപ്പുറം - കോഴിക്കോട് റോഡിൽ നിന്ന് പോകുമ്പോൾ അറവങ്കരയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ചാൽ ഈ മിസ്‌ടി പാർക്കിലെത്താം.

എന്നാൽ കുറച്ചുകാലമായി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൂടി ഉപയോഗപ്പെടുത്തുന്ന റോഡ് ഗതാഗതയോഗ്യമല്ലാത്ത നിലയിൽ കിടക്കുകായായിരുന്നു. ഈ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാൻ 5 കോടി രൂപ അനുവദിച്ച വിവരം പങ്കുവെച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് റിയാസ് ഈ കാര്യം അറിയിച്ചത്.

TAGS :

Next Story