വേനലവധി കൂളാക്കാൻ ; കുട്ടികൾക്കുള്ള കാശ്മീർ യാത്ര
മേയ് 9 മുതൽ 19 വരെയുള്ള 10 ദിവസത്തെ സമ്മർ ടീൻ പാക്കിങ്ങിന്റെ ചെലവ് വെറും 19,950 രൂപയാണ്

തെക്ക് മുതൽ വടക്ക് വരെ, പടിഞ്ഞാറ് മുതൽ കിഴക്ക് വരെ വൈവിധ്യങ്ങളാണ് ഇന്ത്യയിൽ. പ്രകൃതി മാറുന്നതും സംസ്കാരങ്ങൾ മാറുന്നതും സംസാരം മാറുന്നതും കണ്ട് അങ്ങനെ വടക്കേ അറ്റത്തേക്ക് പോയാൽ, കശ്മീരായി. കടുകും കുങ്കുമവും ട്യൂളിപ്പും നിറഞ്ഞ് നിൽക്കുന്ന വയലുകളും പൂത്ത് തുടങ്ങിയ വഴികളും താഴ്‌വരകളും. വേനൽക്കാലം കശ്മീരിൽ മറ്റൊരു കാഴ്ചക്കാലമാണ്. വേനലിൽ കശ്മീരിന്റെ സ്വഭാവം അടിമുടി മാറും. മലമുകളിൽ നിന്ന് ഒരുകി ഒഴുകി വരുന്ന മഞ്ഞിൽ കശ്മീർ പൂത്തു നിൽക്കുന്നത് കാണാം.
പൈതൃക നഗരമായ ശ്രീനഗറുണ്ട്, സ്വർണത്തിന്റെ താഴ്‌വരയായ സോനാമാർഗുണ്ട്.
ഖാൻഖായേ മൗല , ദസ്തഖീർ സാഹിബ്, സൈന കദൽ എന്നിങ്ങനെ ചരിത്ര ഇടങ്ങളും കാണാം. ദാൽ തടാകത്തിലൂടെ ശിക്കാര സവാരി നടത്താം. ഡൽഹിയിലെ കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, ജമ മസ്ജിദ്, ചെങ്കോട്ട തുടങ്ങിയ ഇടങ്ങൾ കണ്ടാണ് കശ്മീരിലേക്ക് കടക്കുന്നത്.
കശ്മീരിലെ കാഴ്ചകളെല്ലാം കണ്ട്, പഞ്ചാബിലേക്കാണ് യാത്ര. പഞ്ചാബിന്റെ സാംസ്കാരിക-ആത്മീയ സിരാകേന്ദ്രമായ അമൃത്സറിലേക്ക്. സിഖ് തീർഥാടകരുടെ പുണ്യസ്ഥലമായ സുവർണക്ഷേത്രം, ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ജാലിയൻ വാലാബാഗ്, വാഗാ അതിർത്തിയിലെ സായാഹ്ന പരേഡ് എല്ലാം നേരിൽ കാണാനുള്ള അവസരവുമുണ്ട്.
മീഡിയവൺ ഡെസ്റ്റിനേഷൻസിന്റെ സമ്മർ ടീൻ പാക്കിങ്ങിൽ ഡൽഹി, കശ്മീർ, പഞ്ചാബ് പോയി വരാൻ സാധിക്കും, അതും പോക്കറ്റിലൊതുങ്ങുന്ന നിരക്കിൽ. കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും 13-നും 19നും ഇടയിലുള്ള വിദ്യാർഥികൾക്കാണ് ഈ യാത്രയിൽ പങ്കെടുക്കാൻ അവസരം. മേയ് 9 മുതൽ 19 വരെയുള്ള 10 ദിവസത്തെ സമ്മർ ടീൻ പാക്കിങ്ങിന്റെ ചെലവ് വെറും 19,950 രൂപയാണ്. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കിടിലനൊരു യാത്രയ്ക്ക് തയ്യാറാണെങ്കിൽ ഇപ്പോൾ തന്നെ 7591900633 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
Adjust Story Font
16

