Quantcast

സംഭവമാണീ വിയറ്റ്നാം: മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം

ഒരു രാത്രി ഉറങ്ങിയുണർന്നാൽ വിയറ്റ്നാമിലെത്തി

MediaOne Logo

Web Desk

  • Published:

    23 Jun 2025 6:23 PM IST

Unveil Vietnam
X
വിയറ്റ്നാം, ദക്ഷിണപൂർവ ഏഷ്യയിലെ മനോഹര രാജ്യങ്ങളിലൊന്ന്, വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ഇന്ന് മലയാളികളുടെ കൈയെത്തും ദൂരത്താണ് ഈ ദേശം. ഒരു രാത്രി ഉറങ്ങിയുണർന്നാൽ വിയറ്റ്നാമിലെത്തി. പിന്നെ, സാഹസികതയുടെയും കാഴ്ചകളുടെയും ദിനങ്ങളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറുപട്ടണങ്ങളിലൂടെ, വിളഞ്ഞ് നിൽക്കുന്ന നെൽവയലുകളിലൂടെ, ചരിത്രം സൂക്ഷിക്കുന്ന ഇടവഴികളിലൂടെ, ആധുനികത ആതിഥ്യം വിളിക്കുന്ന ന​ഗരങ്ങളിൽ കൂടി ഒരു യാത്ര. സാഹസികപ്രിയർക്കും കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ ആ​ഗ്രഹിക്കുന്നവർക്കും സോളോ ട്രിപ്പ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയങ്കരമായ യാത്രകൾ സമ്മാനിക്കുന്ന വിയറ്റ്നാം. ആ ദേശത്തിലേക്ക് ഇതാ മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം ഒരു യാത്ര ഒരുക്കുന്നു.
മരതക വെള്ളത്തിലൂടെ ഒരുദിവസം നീണ്ടുനിൽക്കുന്ന ക്രൂയിസ് യാത്രയും 1000 വർഷത്തോളം പഴക്കമുള്ള പട്ടണങ്ങൾ ആസ്വദിച്ചും യൂറോപ്യൻ നാടുകളെ പോലും അമ്പരിപ്പിക്കുന്ന പാർക്കും തുടങ്ങി എണ്ണിയാൽ തീരാത്ത അനുഭവങ്ങളാണ് അൺവെയ്ൽ വിയറ്റ്നാം ഒരുക്കിവെച്ചിരിക്കുന്നത്.
ഹനോയ്, ഹലാങ്, ഡ നാങ്, ഹോയ് അൻ, ബന ഹിൽസ് തുടങ്ങി വിയറ്റ്നാമിന്റെ എല്ലാ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. ജൂലൈ 3 മുതൽ 8 വരെ, 5 പകലുകളും 4 രാത്രികളുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ഫ്ലൈറ്റ് ചാർജില്ലാതെ 45,500 രൂപയാണ് ചെലവ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.
TAGS :

Next Story