Quantcast

കരിങ്കടലില്‍ ചരക്കു കപ്പല്‍ മുങ്ങി മൂന്നു പേര്‍ മരിച്ചു

വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്

MediaOne Logo

  • Published:

    18 Jan 2021 9:49 AM IST

കരിങ്കടലില്‍ ചരക്കു കപ്പല്‍ മുങ്ങി മൂന്നു പേര്‍ മരിച്ചു
X

ഇസ്താംബുള്‍: തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി മൂന്നു പേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.

ആര്‍വി എന്ന യുക്രെയ്‌നിയന്‍ കപ്പലാണ് മുങ്ങിയതെന്ന് തുര്‍ക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. ജോര്‍ജിയയില്‍ നിന്ന് ബള്‍ഗേറിയയിലേക്ക് പോകുകയായിരുന്ന കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. 10 യുക്രെയ്ന്‍ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലില്‍ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്.

TAGS :

Next Story