Quantcast

കൊച്ചിയിൽ ട്വന്റി 20ക്കു വേണ്ടി അങ്കത്തിന് ഫിറ്റ്‌നസ് ട്രയ്‌നർ ഷൈനി ആന്റണി

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭയിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ട്വന്റി 20

MediaOne Logo

  • Published:

    18 March 2021 6:26 PM IST

കൊച്ചിയിൽ ട്വന്റി 20ക്കു വേണ്ടി അങ്കത്തിന് ഫിറ്റ്‌നസ് ട്രയ്‌നർ ഷൈനി ആന്റണി
X

കൊച്ചി നിയമസഭാ മണ്ഡലത്തിൽ ട്വിന്റി 20ക്കു വേണ്ടി കളത്തിലിറക്കുന്നത് ഫിറ്റ്‌നസ് ട്രയ്‌നർ ഷൈനി ആന്റണി. പൈനാപ്പിൾ ചിഹ്നത്തിലാണ് ഇവർ മത്സരത്തിനിറങ്ങുന്നത്. വ്യാഴാഴ്ച കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെത്തി സബ് കളക്ടർ ഹാരിസ് റഷീദിന് മുമ്പാകെ നാമനിർദേശ ഷൈനി പത്രിക സമർപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭയിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടിലിലാണ് ട്വന്റി 20. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മുവ്വാറ്റുപുഴ, വൈപ്പിൻ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാർത്ഥികളെ നിർത്തുന്നത്.

കൊച്ചിയിൽ കോൺഗ്രസിന് വേണ്ടി ടോണി ചമ്മണിയും എൽഡിഎഫിന് വേണ്ടി കെജെ മാക്‌സിയുമാണ് മത്സരരംഗത്തുള്ളത്.

TAGS :

Next Story