Quantcast

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ ടീം ഇന്ത്യ; പക്ഷേ.....!

ന്യൂസിലാന്‍ഡ് ആണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ ആദ്യ ടീം

MediaOne Logo

  • Published:

    26 Feb 2021 4:11 PM IST

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ ടീം ഇന്ത്യ; പക്ഷേ.....!
X

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചത്. ന്യൂസിലാന്‍ഡ് ആണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ ആദ്യ ടീം. ഇന്ത്യയുടെ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സമനിലയെങ്കിലും നേടാനായാല്‍ മാത്രമേ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനൊപ്പം ഫൈനല്‍ കളിക്കാന്‍ സാധിക്കു.

മറിച്ച് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ പോയിന്‍റ് ടേബിളില്‍ മൂന്നാമതുള്ള ഓസീസ് രണ്ടാം സ്ഥാനത്തേക്കെത്തും. ന്യൂസിലാന്‍ഡ് യഥാക്രമം ഒന്നാം സ്ഥാനത്തും, ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും.

നിലവില്‍ ഇന്ത്യക്ക് 490 പോയിന്‍റ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനാകട്ടെ 420 പോയിന്‍റും, മൂന്നാമതുള്ള ഓസീസിന് 332 പോയിന്‍റും. എന്നാല്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചതിന് വിപരീതമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം കണക്കാക്കിയാണ് ഇപ്പോള്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇങ്ങനെ പി.സി.റ്റി അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണ് ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നത്. അങ്ങനെ പോയിന്‍റിന്‍റെ ശതമാനാടിസ്ഥാനം നോക്കുമ്പോള്‍ 71 ശതമാനം ആണ് ഇന്ത്യയുടെ നിലവിലെ പി.സി.റ്റി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന് 70 ശതമാനവും ആസ്ട്രേലിയക്ക് 69.2 ശതമാനവും ആണ് പി.സി.റ്റി.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മറിച്ച് തോല്‍ക്കുകയാണെങ്കില്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തുപോകും

TAGS :

Next Story