Quantcast

യു.എ.ഇ-ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്

അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്‌ട്രേഷൻ അതോറിറ്റിയും ഇസ്രായേലി കോർപ്പറേഷൻ അതോറിറ്റിയിലെ കമ്പനികളുടെ രജിസ്ട്രാരും തമ്മിലാണ് ഏറ്റവും അവസാനമായി പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചത്.

MediaOne Logo

  • Published:

    18 March 2021 8:20 AM IST

യു.എ.ഇ-ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്
X

യു.എ.ഇ-ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്. ഇസ്രാഈലിലെ എണ്ണമറ്റ സ്ഥാപനങ്ങളുമായാണ് യു.എ.ഇ കമ്പനികൾ കരാർ രൂപപ്പെടുത്തുന്നത്. സർക്കാർ വക സ്ഥാപനങ്ങളുമായും സഹകരണം വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് യു.എ.ഇ.

അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്‌ട്രേഷൻ അതോറിറ്റിയും ഇസ്രാഈലി കോർപ്പറേഷൻ അതോറിറ്റിയിലെ കമ്പനികളുടെ രജിസ്ട്രാരും തമ്മിലാണ് ഏറ്റവും അവസാനമായി പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളുടെയും അധികാരപരിധിയിലുള്ള ബിസിനസ് അവസരങ്ങൾ സുഗമമാക്കുന്നതിനും രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും കരാർ സഹായിക്കും.

അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്‌ട്രേഷൻ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദാഹർ ബിൻ ദാഹർ അൽ മുഹൈരി, ഇസ്രാഈല്‍ കോർപ്പറേഷൻ അതോറിറ്റിയിലെ കമ്പനികളുടെ രജിസ്ട്രാർ, സിഗൽ ഗോലൻ ആതിർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യു.എ.ഇ-ഇസ്രായേൽ ബിസിനസുകൾക്ക് കമ്പനികൾ തമ്മിലുള്ള വിപുലമായ പങ്കാളിത്തവും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രൊഫഷണൽ വിജ്ഞാനം പരസ്പരം പങ്കിടാനും അധികൃതർക്കിടയിൽ സഹകരണം ഉറപ്പാക്കാനും അനുവദിക്കുന്നതോടൊപ്പം രജിസ്‌ട്രേഷൻ അതോറിറ്റികളുടെ പ്രവർത്തനങ്ങളും സുഗമമാക്കും.

TAGS :

Next Story