Quantcast

യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു; പുതുതായി രണ്ട് സഹമന്ത്രിമാർ

ചടങ്ങിൽ പ്രധാന നേതാക്കൾ സന്നിഹിതരായിരുന്നു.

MediaOne Logo

  • Published:

    11 Feb 2021 10:50 AM IST

യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു; പുതുതായി രണ്ട് സഹമന്ത്രിമാർ
X

രണ്ട് പുതിയ മന്ത്രിമാരെ നിയമിച്ച് യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. അബൂദബിയിൽ നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ പ്രധാന നേതാക്കൾ സന്നിഹിതരായിരുന്നു.

വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അൻവർ ഗർഗാഷിനെ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാന്റെ നയതന്ത്ര ഉപദേശകനായി നിയമിച്ചതാണ് പ്രധാന മാറ്റം. ശൈഖ് ഷക്ബത് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നെഹ്യാനൻ, ഖലീഫ ഷഹീൻ അൽ മറാർ എന്നിവരെ സഹമന്ത്രിമാരായി നിയമിച്ചു. പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേശകനായി സാകി അൻവർ നുസീബിനെയും നിയമിച്ചതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.

മുൻകാല സംഭാവനകൾക്കുള്ള ആദരമായാണ് ഗർഗാഷിനെയും നുസീബിനെയും ഉപദേശകരാക്കിയത്. ശൈഖ് മുഹമ്മദിൻെറയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെയും സാന്നിധ്യത്തിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു.

TAGS :

Next Story