'ഹോപ്പ് പ്രോബ്' പ്രവർത്തനം കുറ്റമറ്റ നിലയിൽ; ആദ്യ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ യു.എ.ഇ ശാസ്ത്രജ്ഞർ
ഏപ്രിൽ മാസത്തോടെ പേടകത്തെ സയൻസ് ഓർബിറ്റിലേക്ക് മാറ്റും.

ചൊവ്വയുടെ ഭ്രമണപഥത്തിൽ തിരിയുന്ന ഹോപ് പ്രോബിന്റെ പ്രവർത്തനം കുറ്റമറ്റ നിലയിൽ. ഏപ്രിൽ മാസത്തോടെ പേടകത്തെ സയൻസ് ഓർബിറ്റിലേക്ക് മാറ്റും. ആദ്യ ചിത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് യു.എ.ഇ ശാസ്ത്രജ്ഞർ.
എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേഷണം. പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതമാകും ഒരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയക്കുക.
ചൊവ്വയുടെ അന്തരീക്ഷത്തിനാകും ചിത്രങ്ങളിൽ ഊന്നൽ. ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്നവയാകും ചിത്രങ്ങൾ. ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യവും ചിത്രങ്ങളിലൂടെ മനസിലാക്കാനാകും. നാസ, ഐ.എസ്.ആർ.ഒ ഉൾപ്പെടെ ലോകത്തെ വിവിധ ബഹിരാകാശ കേന്ദ്രങ്ങൾ യു.എ.ഇയുടെ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തെ പ്രകീർത്തിച്ചു.
Adjust Story Font
16

