Quantcast

യു.എ.ഇ സ്കൂളുകൾ അടക്കുന്നു; മൂന്നാഴ്ചക്കാലം വിദ്യാർഥികൾക്ക് അവധി

അബൂദബിയിലെയും മറ്റും മിക്ക വിദ്യാലയങ്ങളും ഇതിനകം അടച്ചു

MediaOne Logo

  • Published:

    16 March 2021 7:08 AM IST

യു.എ.ഇ സ്കൂളുകൾ അടക്കുന്നു; മൂന്നാഴ്ചക്കാലം വിദ്യാർഥികൾക്ക് അവധി
X

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യു.എ.ഇയിലെ വിദ്യാലയങ്ങൾ മൂന്നാഴ്‍ച്ചത്തേക്ക് അടക്കുന്നു.അബൂദബിയിലെയും മറ്റും മിക്ക വിദ്യാലയങ്ങളും ഇതിനകം അടച്ചു.ദുബൈയിൽ ഏപ്രിൽ നാലിനും അബൂദബിയിൽ ഏപ്രിൽ 11നുമാണ് സ്കൂളുകൾ തുറക്കുക.

പരീക്ഷ തീർന്നതോടെ വിദ്യാർഥികളിൽ ചിലരെങ്കിലും കുടുംബസമേതം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. എയർപോർട്ടുകളിലും മറ്റും തിരക്കേറി തുടങ്ങി.എന്നാൽ കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ യാത്ര മാറ്റിവെച്ചവരാണ് കൂടുതൽ.

ഉത്തരക്കടലാസ് മൂല്യനിർണയം, ടാബുലേഷൻ, ഫലപ്രഖ്യാപനം എന്നിവയുള്ളതിനാൽ അധ്യാപകർക്ക് അവധിയില്ല. ഇലക്ഷൻ കാരണം നീട്ടിവച്ച 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ഏപ്രിൽ എട്ടിനാണ് ആരംഭിക്കുക. സിബിഎസ്ഇ വിദ്യാർഥികൾക്കു മെയ് മാസത്തിലാണ് പരീക്ഷ. പരീക്ഷാ തീയതി താളം തെറ്റിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും.

TAGS :

Next Story