Quantcast

കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ

5,000 ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

MediaOne Logo

  • Published:

    13 Feb 2021 7:41 AM IST

കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ
X

കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ. 5,000 ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

കുട്ടികൾക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസവും നൽകാതെ അവരെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നതിനെതിരെ യു. എ.ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക വീഡിയോ പുറത്തിറക്കിയാണ് ബോധവത്ക്കരണം നടത്തുന്നത്. കുട്ടികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നവർ കുറഞ്ഞത് 2,000 ദിർഹം മുതൽ 5,000 ദിർഹത്തിൽ കൂടുതലോ പിഴ ശിക്ഷ വിധിക്കാം. പോരാത്തതിന് തടവ് ശിക്ഷയും ലഭിക്കും. 1976 മുതൽ ഈ നിയമം യു.എ.ഇയിൽ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും, കൂട്ടുനിൽക്കുന്നവരും കുറ്റവാളികളായിരിക്കും. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്ക് കുട്ടികൾ കൃത്യം നിർവഹിച്ചില്ലെങ്കിലും ശിക്ഷയുണ്ടാകും. കുട്ടികൾക്ക് നേരെ ഭീഷണിയും ബലപ്രയോഗവും സമാനമായ രീതിയിലാണ് കൈകാര്യം ചെയ്യുക. അത് അധ്യാപകരാണെങ്കിൽ പോലും ശിക്ഷാനടപടി നേരിടേണ്ടി വരും. ഒരുവർഷം വരെ തടവ് ലഭിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

TAGS :

Next Story