Quantcast

കിൻറർ ഗാർഡൻ കുഞ്ഞുങ്ങൾ സ്വരൂപിച്ചു നൽകിയത് മൂന്ന് ടൺ സാമഗ്രികൾ

MediaOne Logo

Web Desk

  • Published:

    12 Sept 2018 1:53 AM IST

കിൻറർ ഗാർഡൻ കുഞ്ഞുങ്ങൾ സ്വരൂപിച്ചു നൽകിയത് മൂന്ന് ടൺ സാമഗ്രികൾ
X

ജെംസ് ഗ്രൂപ്പിനു കീഴിലുള്ള ദ കിൻറർ ഗാർഡൻ സ്റ്റാർേട്ടഴ്സ് സ്കൂളിലെ കുഞ്ഞുങ്ങൾ പ്രളയ ദുരിതത്തിൽ വിഷമിക്കുന്ന കേരളത്തിെൻറ വേദന അകറ്റാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയോടെ സ്വരൂപിച്ചു നൽകിയത് മൂന്ന് ടൺ ആശ്വാസ സാമഗ്രികൾ. സ്കൂളിൽ നടന്ന ചടങ്ങിൽ ദുബൈ റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി ഇവ ഏറ്റുവാങ്ങി.

പ്രയാസപ്പെടുന്ന മനുഷ്യർക്ക് സാന്ത്വനം പകർന്നു നൽകാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷത്താൽ തിളങ്ങി നിൽക്കുകയാണ്
ഒാരോ കുഞ്ഞു മുഖങ്ങളും.

അഞ്ചും ആറും വയസുള്ള കുഞ്ഞുങ്ങൾ പ്രളയം വരുത്തിവെച്ച പ്രയാസങ്ങളെക്കുറിച്ച് ടി.വിയിൽ കണ്ടും കേട്ടുമാണ് അറിഞ്ഞത്. ചിലരുടെ ബന്ധുക്കളും കൂട്ടുകാരും പ്രളയ ദുരിതത്തിൽ പെട്ടുപോവുകയും ചെയ്തിരുന്നു. കുറച്ചു പേർക്കെങ്കിലും സഹായം എത്തിക്കാൻ തങ്ങൾക്കു കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കുട്ടികൾ പറഞ്ഞു.

ഇൗദ് അവധിക്കാലമായിരുന്നതിനാൽ സ്കൂൾ പ്രിൻസിപ്പൽ ആശ അലക്സാണ്ടർ ഒാൺലൈൻ മുഖേന അധ്യാപകർക്കും രക്ഷിതാക്കൾക്കും സഹായത്തിനു സജ്ജമാകുവാൻ നിർദേശം നൽകുകയായിരുന്നു. അപ്രകാരം സ്വരൂപിച്ച തുക ഉപയോഗിച്ച് പുതപ്പുകൾ, വസ്ത്രങ്ങൾ, പോഷകാഹാരങ്ങൾ തുടങ്ങി അടിയന്തിര ദുരിതാശ്വാസ വസ്തുക്കൾ യു.എ.ഇ എക്സ്ചേഞ്ചു മുഖേന ആദ്യഘട്ടമായി എത്തിച്ചു നൽകിയിരുന്നു

TAGS :

Next Story