Quantcast

യു.എ.ഇയില്‍ ആഗസ്ത് ഒന്നു മുതൽ നിയമം ലംഘിച്ച് താമസിച്ചവർ പൊതുമാപ്പിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    12 Sep 2018 2:12 AM GMT

യു.എ.ഇയില്‍ ആഗസ്ത് ഒന്നു മുതൽ നിയമം ലംഘിച്ച് താമസിച്ചവർ  പൊതുമാപ്പിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ
X

ഓഗസ്റ്റ് ഒന്നു മുതൽ നിയമം ലംഘിച്ച് താമസിച്ചവർ യു.എ.ഇ പൊതുമാപ്പിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ ജൂലൈ 31നു ശേഷം അനധികൃതമായി യു.എ.ഇയിൽ തങ്ങിയവർക്കെതിരെ താമസകുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നീക്കം.

അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ പൊതുമാപ്പ് സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ റാഷിദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുമാപ്പ് പ്രഖ്യാപിച്ച തീയതിക്കു മുമ്പേ അനധികൃതരായി മാറിയവരുടെ കാര്യത്തിൽ മാത്രമാണ് ആനുകൂല്യം ലഭ്യമാവുക. ആഗസ്റ്റ് ഒന്നുമുതലാണ്
യു.എ.ഇയിൽ മൂന്നു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തിൽ വന്നത്. അടുത്ത മാസം അവസാനം വരെ പൊതുമാപ്പ് കാലാവധി നീണ്ടുനിൽക്കും.

പൊതുമാപ്പിന്റെ ആനുകൂല്യമായി തൊഴിൽ തേടാൻ നിയമ ലംഘകർക്ക് ആറുമാസ കാലാവധിയുള്ള വിസ നൽകും. കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളിൽ ഇതിനായി അപേക്ഷ നൽകണം. അനധികൃത താമസക്കാരിൽ കൂടുതലും ആറു മാസം കാലാവധിയുള്ള വിസ ലഭ്യമാക്കി ഇവിടെ തന്നെ തങ്ങാനാണ്
താൽപര്യമെടുക്കുന്നതെന്ന് എമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും താമസം നിയമവിധേയമാക്കാനാണ് നീക്കം നടത്തുന്നതെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story