ഭരണാധികാരികള്‍ മുറുകെ പിടിക്കേണ്ട എട്ട് ആദര്‍ശ പ്രമാണവുമായി ദുബെെ ഭരണാധികാരി
ദുബൈ ഒരു ബിസിനസ് തലസ്ഥാനമാണ് എങ്കിലും രാഷ്ട്രീയത്തില്‍ നിക്ഷേപമിറക്കില്ല. രാഷ്ട്രീയ മുതലെടുപ്പുകള്‍ അതിന്റെ ലക്ഷ്യമാകില്ല

ഭരണ തലത്തിലുള്ളവര്‍ മുറുകെ പിടിക്കേണ്ട എട്ട് ആദര്‍ശ പ്രമാണങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ദുബൈ എമിറേറ്റിലെ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എട്ട് തത്വങ്ങള്‍ പരിചയപ്പെടുത്തുന്നത്.

ദുബൈ രൂപപ്പെട്ടതും താന്‍ അതിന്റെ ഭരണാധികാരിയായി തുടരുന്നതും എട്ട് അടിസ്ഥാനപ്രമാണങ്ങളെ ആധാരമാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദേശം ആരംഭിക്കുന്നത്. രാജ്യത്തിന്റെ ഐക്യമാണ് അടിസ്ഥാനം എന്നതാണ് ആദ്യ പ്രമാണം. ദുബൈ എന്ന എമിറേറ്റിന്റെ താല്‍പര്യത്തേക്കാള്‍ യു.എ.ഇ എന്ന രാജ്യത്തിന്റെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

ആരും നിയമത്തിന് അതീതരല്ല എന്നതാണ് രണ്ടാമത്തെ പ്രമാണം. ഭരണാധികാരികളുടെ കുടുംബം ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ല. നിയമത്തിന് മുന്നില്‍ സ്വദേശികളും വിദേശകളും എന്ന വേര്‍തിരിവില്ല, മുസ്‍ലിംകള്‍ അമുസ്‍ലിംകള്‍ എന്ന വേര്‍തിരിവില്ല, പണക്കാരും പാവപ്പെട്ടവരും എന്ന വേര്‍തിരിവും പാടില്ല. ഒരു അനീതി എല്ലാ നീതിക്കും ഭീഷണിയാണ്. ആരുടെ നിയമവിരുദ്ധ പ്രവര്‍ത്തനവും അത് രാജകുടുംബത്തിലുള്ളവരുടെയായാലും അംഗീകരിക്കില്ല.

ദുബൈ ഒരു ബിസിനസ് തലസ്ഥാനമാണ് എങ്കിലും രാഷ്ട്രീയത്തില്‍ നിക്ഷേപമിറക്കില്ല. രാഷ്ട്രീയ മുതലെടുപ്പുകള്‍ അതിന്റെ ലക്ഷ്യമാകില്ലെന്ന് മൂന്നാം പ്രമാണം പറയുന്നു. സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ നാടിന്റെ മൂന്ന് ചാലകശക്തികളായിരിക്കും എന്നതാണ് നാലമത്തെ പ്രമാണം. സഹിഷ്ണുതയുള്ള, മുന്‍വിധിയില്ലാത്ത സമൂഹമാകണം ദുബൈയിലേത്.
സാമ്പത്തിക വൈവിധ്യവല്‍കരണത്തില്‍ ഊന്നല്‍ വേണം, പ്രതിഭയുള്ളവര്‍ക്ക് അവസമൊരുക്കുന്ന നാടാകണം- ഇവയാണ് അഞ്ച്, ആറ്, ഏഴ് പ്രമാണങ്ങള്‍. രാജ്യത്തെയും മേഖലയിലെയും അടുത്ത തലമുറക്ക് വിഘാതമാകുന്ന എല്ലാം ഒഴിവാക്കണം എന്നതാണ് എട്ടാത്തെ പ്രമാണം. മേഖലയിലെ രാഷ്ട്രീയ തീരുമാനങ്ങള്‍ പോലും വരും തലമുറയെ ദോഷകരമായി ബാധിക്കരുതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞുവെക്കുന്നു
Adjust Story Font
16

