മൂടല്‍മഞ്ഞ് ശക്തം; യു.എ.ഇയില്‍ നിരവധി വാഹനാപകടങ്ങള്‍
പുലർച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വാഹനാനപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല
പുലർച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ ആറ് മുതൽ പത്ത് വരെ ദൃശ്യപരിധി 200 മീറ്റർ വരെ കുറയുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
ഗന്തൂത്തിന് സമീപം ശൈഖ് മക്തൂം ബിൻ റാശിദ് റോഡിൽ മൂന്നോളം വാഹനാപകടങ്ങളുണ്ടായി. മൂടൽ മഞ്ഞ് കാരണം ഷാർജയിൽ നിന്ന്
ദുബൈയിലേക്കുള്ള വാഹനങ്ങൾക്ക് വളരെ സാവധാനം മാത്രമേ സഞ്ചരിക്കാൻ സാധിച്ചുള്ളൂ.
കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ രാവിലെ 6.20 വരെയുള്ള വിമാനങ്ങളാണ് ഫുജൈറയിൽ ഇറക്കിയത്. രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളിൽ 92 ശതമാനവും വൈകി.
രാജ്യത്ത് താപനില കുറയുമെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലടിക്കുന്ന കാറ്റ് പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമാകും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും.
Adjust Story Font
16

