ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാം ഇനി വാട്സാപ് വഴിയും

ദുബൈയിൽ ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാൻ ഇനി വാട്സാപ് സൗകര്യവും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് വാട്സ്ആപ്പ് സേവനം ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദിവസം പൂർണമായും ഇതിന്റെ സേവനം ലഭ്യമായിരിക്കും. ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോയിലൂടെയാണ് ആർ.ടി.എ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏത് സമയത്ത് വേണമെങ്കിലും ട്രാഫിക് ഫൈനറുകളെ കുറിച്ച് ചോദിച്ചറിയാം എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. ഉപയോക്താക്കൾ ആർ.ടി.എയുടെ 058-8009090 വാട്സ് ആപ്പ് നമ്പർ മുഖേനയാണ് ബന്ധപ്പെടേണ്ടത്. ഫൈനുകൾ എങ്ങനെ, എവിടെ, എപ്പോൾ അടക്കണം തുടങ്ങിയ എല്ലാ വിവരങ്ങൾ ആരായാം. ഉടന്‍ മറുപടിയും ലഭിക്കും.
ഉപഭോക്താക്കൾക്ക് എല്ലാം എളുപ്പമാക്കുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി. ഓൺലൈൻ മുഖേനയുള്ള സൗകര്യമാണ് ഇപ്പോൾ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉപഭോക്ത സേവനം ജനകീയമാക്കാൻ വിവിധ നടപടികളാണ് ദുബൈ സ്വീകരിച്ചു വരുന്നത്.
Adjust Story Font
16

