Quantcast

തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു

ദുബൈ പൊലീസിലെ മെക്കാനിക്കൽ മെയന്റനൻസ് വിഭാഗം ജീവനക്കാരനായിരുന്നു

MediaOne Logo

Shinoj Shamsudheen

  • Published:

    24 April 2020 2:24 AM GMT

തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു
X

തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. ചുള്ളിപ്പടി ചിന്നക്കൽകുറുപ്പത്ത് വീട്ടിൽ ഷംസുദ്ദീനാണ് (65) മരിച്ചത്. ദുബൈ പൊലീസിലെ മെക്കാനിക്കൽ മെയന്റനൻസ് വിഭാഗം ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഒരാഴ്ചയിലേറെയായി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ന്യൂമോണിയ ശക്തമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനഫലം വന്നു.

45 വർഷമായി ദുബൈ പൊലീസിൽ സേവനമനുഷ്ഠിക്കുന്ന ഷംസുദ്ദീൻ ഈവർഷം റിട്ടയർ ചെയ്യാനിരിക്കെയാണ് മരണം. ഒരുമാസം മുമ്പാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ അവധിക്ക് നാട്ടിൽ പോയി മടങ്ങിവന്നത്. ഭാര്യ താഹിറ: മക്കൾ: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീൻ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച ദുബൈയിൽ ഖബറടക്കും

TAGS :

Next Story