Quantcast

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്

MediaOne Logo

Shinoj Shamsudheen

  • Published:

    26 April 2020 6:58 PM IST

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
X

പ്രവാസി മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനുള്ള നോർക്ക രജിസ്ട്രേഷന് താഴെയുള്ള ലിങ്കിൽ അമർത്തുക.

www.registernorkaroots.org

മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ക്വാറന്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ലെന്ന് നോർക്ക വാർത്താകുറിപ്പിൽ അറിയിച്ചു. കേരളത്തില വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

TAGS :

Next Story