Quantcast

മലപ്പുറം പുത്തനത്താണി സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

രണ്ടാഴ്ചയായി അൽഐൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു

MediaOne Logo

Shinoj Shamsudheen

  • Published:

    4 May 2020 10:47 AM GMT

മലപ്പുറം പുത്തനത്താണി സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു
X

അബൂദബിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായൽമഠത്തിലാണ് (53) മരിച്ചത്. രണ്ടാഴ്ചയായി അൽഐൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. കായൽമഠത്തിൽ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബുദബി ബനിയാസിൽ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കൾ മുഫീദ, ദാനിഷ, ഷിഫിൽ സമദ്. മരുമകൻ ആനിസ് ആസാദ്, ചെറുവാടി(ദുബൈ). കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് (ഷാജി 47) ഇന്ന് രാവിലെ അബൂദബിയിൽ മരിച്ചിരുന്നു.

TAGS :

Next Story