Quantcast

യു എ ഇയിൽ മൂന്ന് മലയാളികൾ അടക്കം 9 കോവിഡ് മരണം 

യു എ ഇയിൽ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്ന് 553 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

MediaOne Logo

Shinoj Shamsudheen

  • Published:

    8 May 2020 6:40 PM GMT

യു എ ഇയിൽ മൂന്ന് മലയാളികൾ അടക്കം  9 കോവിഡ് മരണം 
X

ഇസ്മായീൽ, ടി സി അഹമ്മദ്, ഹുസൈൻ

യു എ ഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഒമ്പത് പേർ കൂടി മരിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടുന്നതായി ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്ന് 553 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഫുജൈറയിൽ തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), അബൂദബിയിൽ തൃശൂർ പാവറട്ടി സ്വദേശി പാറാട്ട് വീട്ടിൽ ഹുസൈൻ (45) , വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ബാവപ്പടി തൈവളപ്പിൽ ഇസമായിൽ (65) എന്നിവരാണ് മരിച്ച മലയാളികൾ. ഫുജൈറയിൽ ഒപ്റ്റിക്കൽ ബിസിനസ്‌ നടത്തുകയായിരുന്നു അഹ്​മദ്​. കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന്​ രണ്ടു ദിവസം മുൻപ്​ പരിശോധന നടത്തിയിരുന്നു. ഭാര്യ: തലശേരി അച്ചാരത്തുറോഡ് ആർ.എം ഹൗസിൽ ഹസീന. ഫുജൈറയിൽ ആദ്യമായാണ്​ കോവിഡ്​ അനുബന്ധ മരണം റിപ്പോർട്ട്​ ചെയ്യുന്നത്​.

ഹുസൈൻ അബൂദബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ രണ്ടാഴ്ചയായി ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച മരിച്ച ഹുസൈ​െൻറ മൃതദേഹം ബനിയാസിൽ ഖബറടക്കി. ഭാര്യ: ഷെഹനാസ്. മക്കൾ: ഷാഹിൻഷ ഷെഹിൻ, ഫൈസൻ.

വളാഞ്ചേരി സ്വദേശി ഇസ്മയില്‍ മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്. കീഴാംകളത്തില്‍ മരക്കാറി​െൻറയും ആയിഷയുടേയും മകനാണ്. ദുബൈയില്‍ ബിസിനസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലീം ഇസ്മയില്‍ (മെഡിക്കല്‍ ഓഫിസര്‍, തിരുനാവായ പി.എച്ച്.സി), സജി ഇസ്മയില്‍ (ഫിസിയോതെറാപ്പിസ്​റ്റ്​, ദുബൈ), സോണിയ. മരുമക്കള്‍: ബേനസീറ, സീനത്ത് (ഫിസിയോതെറാപ്പിസ്​റ്റ്​, ദുബൈ), ഷറഫുദ്ധീന്‍ (വല്ലപ്പുഴ).

മൊത്തം രോഗബാധിതർ 16,793 ആയി ഉയർന്നു. 265 പേർക്ക് കൂടി രോഗം പൂർണമായും ഭേദമായി. രോഗത്തെ അതിജീവിച്ചവർ ഇതോടെ 3837 ആയി.

TAGS :

Next Story