Quantcast

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂളില്‍ യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ 38 വിമാനം

ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

MediaOne Logo

  • Published:

    9 July 2020 8:17 PM GMT

വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂളില്‍ യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ 38 വിമാനം
X

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ മിഷന്‍റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, ടിക്കറ്റ്​ വിൽപന എന്ന്​ തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല. യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ 79 വിമാനങ്ങളാണ്​ ഉൾപെടുത്തിയിരിക്കുന്നത്​. ഇതിൽ 38 എണ്ണവും കേരളത്തിലേക്കാണ്​. പുതിയ ഷെഡ്യൂളിൽ ഷാർജയിൽ നിന്നും വിമാനം ഉൾപെടുത്തിയിട്ടുണ്ട്​. അതേസമയം, അബൂദബിയിൽ നിന്നുള്ള വിമാനങ്ങളൊന്നും പട്ടികയിൽ ഉ​ൾപെടുത്തിയിട്ടില്ല. ഷാർജയിൽ നിന്ന്​ 11 വിമാനങ്ങളും ദുബൈയിൽ നിന്ന്​ 27 വിമാനങ്ങളുമാണ്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. കോഴിക്കോട്ടേക്ക്​ 11, കൊച്ചിയിലേക്ക്​ 14, തിരുവനന്തപുരത്തേക്ക്​ ഏഴ്​, കണ്ണൂരിലേക്ക്​ ആറ്​ വിമാനങ്ങളാണ്​ സർവീസ്​ നടത്തുക.

വിമാന ഷെഡ്യൂൾ

ജൂലൈ 15: ദുബൈ-കോഴിക്കോട്,​ ദുബൈ-കൊച്ചി, ഷാർജ-കണ്ണൂർ

16: ദുബൈ-കണ്ണൂർ, ഷാർജ-കൊച്ചി

17: ദുബൈ-കോഴിക്കോട്,​ ദുബൈ-കൊച്ചി

18: ഷാർജ-കോഴിക്കോട്,​ ദുബൈ-കൊച്ചി

19: ദുബൈ-തിരുവനന്തപുരം, ഷാർജ-കണ്ണൂർ, ദുബൈ-കൊച്ചി

20: ദുബൈ-കോഴിക്കോട്​

21: ദുബൈ-കൊച്ചി, ഷാർജ-കോഴിക്കോട്​

22: ദുബൈ-കോഴിക്കോട്,​ ദുബൈ-തിരുവനന്തപുരം

23: ഷാർജ-കോഴിക്കോട്,​ ദുബൈ-കോഴിക്കോട്​

24: ഷാർജ-തിരുവനന്തപുരം, ദുബൈ-കോഴിക്കോ,ട്​ ദുബൈ-കൊച്ചി

25: ദുബൈ-തിരുവനന്തപുരം, ദുബൈ-കൊച്ചി

26: ദുബൈ-കണ്ണൂർ, ദുബൈ-കൊച്ചി

27: ദുബൈ-കണ്ണൂർ ഷാർജ-കൊച്ചി

28: ദുബൈ-കോഴിക്കോട്​

29: ഷാർജ-കോഴിക്കോട്,​ ഷാർജ-കൊച്ചി, ദുബൈ-കൊച്ചി, ദുബൈ-തിരുവനന്തപുരം

30: ദുബൈ-കണ്ണൂർ, ദുബൈ-കൊച്ചി, ദുബൈ-തിരുവനന്തപുരം

31: ഷാർജ-തിരുവനന്തപുരം, ദുബൈ-കൊച്ചി

TAGS :

Next Story