Quantcast

യു.എ.ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി

നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്

MediaOne Logo

Web Desk

  • Published:

    27 March 2021 8:04 AM IST

യു.എ.ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി
X

യു.എ.ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദർശക വിസയിൽ എത്തിയവർക്കും മാർച്ച് 31 വരെ വിസാ കലാവധി യു.എ.ഇ നീട്ടിനൽകിയിരുന്നു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങൾ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവർ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.

മാർച്ച് 31 കഴിഞ്ഞാലുടൻ അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് മുന്നറിയിപ്പ് നൽകി. നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കും. കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയിൽ കുടുങ്ങിയവർക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതർ നീട്ടി നൽകിയത്.

നാട്ടിലേക്ക് മടങ്ങാൻ അബുദാബി, ഷാർജ, റാസൽഖൈമ മുഖേന പോകുന്നവർ വിമാന ടിക്കറ്റും പാസ്‌പോർട്ടുമായി 6 മണിക്കൂർ മുമ്പ് എയർപോർട്ടിലെത്തി യാത്രാ നടപടികൾ പൂർത്തിയാക്കണം. ദുബൈ, അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവർ വിമാനത്താവളത്തിലെ ദുബൈ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ യാത്രയ്ക്ക് 48 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story