Quantcast

വികസന മുരടിപ്പെന്ന് ഇടത് മുന്നണി, സർക്കാരാണ് തടസ്സമായതെന്ന് യു.ഡി.എഫ്; കോട്ടയത്ത് ഇക്കുറി തീ പാറും

കഴിഞ്ഞ അഞ്ച് വർഷക്കാലം കോട്ടയത്തിന് എന്ത് ലഭിച്ചു എന്ന ചോദ്യം ഇടത് മുന്നണി ഉന്നയിക്കുബോള്‍ അതിനെ അതേ നാണയത്തില്‍ തന്നെ എതിർക്കാന്‍ തയ്യാറെടുടക്കുകയാണ് യു.ഡി.എഫും

MediaOne Logo

  • Published:

    9 March 2021 10:09 AM IST

വികസന മുരടിപ്പെന്ന് ഇടത് മുന്നണി, സർക്കാരാണ് തടസ്സമായതെന്ന് യു.ഡി.എഫ്; കോട്ടയത്ത് ഇക്കുറി തീ പാറും
X

മുന്‍ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ കോട്ടയം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യാന്‍ പോകുന്ന വിഷയമാണ് വികസനം. കഴിഞ്ഞ അഞ്ച് വർഷക്കാലം കോട്ടയത്തിന് എന്ത് ലഭിച്ചു എന്ന ചോദ്യം ഇടത് മുന്നണി ഉന്നയിക്കുബോള്‍ അതിനെ അതേ നാണയത്തില്‍ തന്നെ എതിർക്കാന്‍ തയ്യാറെടുടക്കുകയാണ് യു.ഡി.എഫും.

മറ്റു മുന്നണികള്‍ക്കും വികസനം തന്നെയാണ് പ്രധാന ചർച്ചാവിഷയം. വികസന പ്രവർത്തനങ്ങള്‍ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഇത്തവണ വോട്ട് തേടുന്നത്. എല്ലാ മണ്ഡലങ്ങളിലും ഇത് തന്നെയാണ് പ്രധാന പ്രചാരണ ആയുധം. എന്നാല്‍ കോട്ടയത്ത് മാത്രം അത് അങ്ങനെയല്ല.

ഇവിടെ വികസന മുരടിപ്പാണെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലം കോട്ടയത്ത് യാതൊരു വികസനവും കൊണ്ടുവരാന്‍ എം.എല്‍.എക്ക് സാധിച്ചില്ലെന്നാണ് ഇടത് മുന്നണി പറയുന്നത്. എന്നാല്‍ ഇതിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് യു.ഡി.എഫിന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും തീരുമാനം.

കെ.എസ്.ആർ.ടി.സിയും ആകാശ പാതയും രണ്ട് പാലങ്ങളും അടക്കം 17 പദ്ധതികള്‍ കൊണ്ടുവന്നുവെന്നാണ് തിരുവഞ്ചൂരിന്‍റെ വാദം. കൃത്യമായി പണം നല്കാതെ വന്നതോടെയാണ് പല പദ്ധതികളും മുടങ്ങിയതെന്നും തിരുവഞ്ചൂർ പറയുന്നു. ഇക്കാര്യത്തില്‍‌ സർക്കാരിനെതിരെ വലിയ കാമ്പയിന്‍ നടത്താനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. മറ്റു മുന്നണികളും വികസനത്തില്‍ തന്നെ ഊന്നിയുള്ള പ്രചാരണത്തിനാണ് കോപ്പ് കൂട്ടുന്നത്.

TAGS :

Next Story