Quantcast

വിമത വേഷം കെട്ടിയാൽ ജനം അംഗീകരിക്കില്ലെന്ന് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി

യു.ഡി.എഫ് അനുകൂലമായ തരംഗമാണ് ഏറ്റുമാനൂരിൽ

MediaOne Logo

  • Published:

    16 March 2021 10:31 AM IST

വിമത വേഷം കെട്ടിയാൽ ജനം അംഗീകരിക്കില്ലെന്ന് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി
X

വിമത വേഷം കെട്ടിയാൽ ജനം അംഗീകരിക്കില്ലെന്ന് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്. യു.ഡി.എഫ് അനുകൂലമായ തരംഗമാണ് ഏറ്റുമാനൂരിൽ. ലതികാ സുഭാഷിന്‍റെ സ്ഥാനാർഥിത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ഇടപെടുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നീക്കത്തിലേക്ക് ലതികാ സുഭാഷ് പോകില്ല എന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.

എന്നാല്‍ പിന്‍വാങ്ങാന്‍ വേണ്ടിയല്ല സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്ന് ലതിക സുഭാഷ് വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തന്നെയാണ് തീരുമാനം. തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ലതിക പറഞ്ഞു.

TAGS :

Next Story