Quantcast

യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം; പിന്തുണച്ച് ലോകരാജ്യങ്ങൾ

അമ്പതു ലക്ഷത്തിലേറെ പേർക്ക് വാക്സിൻ വിതരണം നടത്താൻ ഇതിനകം യു.എ.ഇക്ക് സാധിച്ചത് മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

MediaOne Logo

  • Published:

    21 Feb 2021 7:40 AM IST

യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം; പിന്തുണച്ച് ലോകരാജ്യങ്ങൾ
X

കോവിഡ് വ്യാപനം തടയാൻ യു.എ.ഇ സ്വീകരിച്ചു വരുന്ന നടപടികൾക്ക് ലോക രാജ്യങ്ങളുടെ പിന്തുണ. അമ്പതു ലക്ഷത്തിലേറെ പേർക്ക് വാക്സിൻ വിതരണം നടത്താൻ ഇതിനകം യു.എ.ഇക്ക് സാധിച്ചത് മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളോട് പ്രവാസലോകത്തും അനുകൂല പ്രതികരണമാണുള്ളത്.

ഇസ്രായേലിനെ മാറ്റി നിർത്തിയാൽ ലോകത്തു തന്നെ നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സിൻ ഉറപ്പു വരുത്താൻ സാധിച്ച രാജ്യമാണ് യു.എ.ഇ മൊത്തം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 55 ലക്ഷത്തോട് അടുക്കുകയാണ്. രോഗവ്യാപനം തടയാനും സാമൂഹിക ജീവിതം തിരിച്ചു പിടിക്കാനും ലക്ഷ്യം വെച്ചുള്ള വാക്സിൻ വിതരണ പ്രക്രിയയോട് പൂർണമായും ചേർന്നു നിൽക്കാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം തയാറാകണമെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർദേശിച്ചു.

വാക്സിനുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഈ പ്രക്രിയയുമായി സഹകരിക്കുന്നതിൽ നിന്ന് ആരെയും അകറ്റി നിർത്തരുതെന്നും ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. വാക്സിനെടുത്താൽ തന്നെയും പ്രതിരോധ നടപടികൾ തുടരണമെന്നും അധികൃതർ കർശനമായി നിർദേശിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ യു.എ.ഇയിലെ നാൽപത് ശതമാനത്തിലേറെ പേർക്കെങ്കിലും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ മുന്നേറ്റം.

TAGS :

Next Story