Quantcast

വ‌ട‌ക‌ര‌യിലെ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു

മുന്‍ മുഖ്യ‌മ‌ന്ത്രി ഉമ്മ‌ന്‍ ചാണ്ടിയെ ക‌ല്ലെറിഞ്ഞ‌ കേസില്‍ പ്ര‌തിയാണ് ന‌സീര്‍

MediaOne Logo

Web Desk

  • Published:

    18 May 2019 5:08 PM GMT

വ‌ട‌ക‌ര‌യിലെ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു
X

വ‌ട‌ക‌ര‌യിലെ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥി സി.ഒ.ടി ന‌സീറിന് വെട്ടേറ്റു. ത‌ല‌ശ്ശേരി പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് വെച്ചാണ് സംഭ‌വം. മുന്‍ മുഖ്യ‌മ‌ന്ത്രി ഉമ്മ‌ന്‍ ചാണ്ടിയെ ക‌ല്ലെറിഞ്ഞ‌ കേസില്‍ പ്ര‌തിയാണ് ന‌സീര്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയ‌തെന്ന് ന‌സീറിന്‍റെ മൊഴി. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘമാണെന്നും നസീറിന്റെ മൊഴിയുണ്ട്. ത‌ല‌ശ്ശേരി ന‌ഗ‌ര‌സ‌ഭ‌യിലെ മുന്‍ സി.പി.എം കൌണ്‍സില‌റാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലശേരി നഗരസഭയിലെ സി.പി.എം മുന്‍ അംഗമാണ്.

അതെ സമയം സി.ഒ.ടി നസീറിന് നേരെയുണ്ടായ ആക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറ‍ഞ്ഞു.

TAGS :

Next Story