Videos
23 Aug 2021 7:42 AM IST
101 കൂട്ടം കറികളുമായി ശാസ്താംകോട്ടയില്‍ വാനരസദ്യ
ഓണത്തിന് ഇക്കുറിയും കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങ്ങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ. മുതിർന്ന വാനരന്മാരായ സോമന്റേയും പുഷ്കരന്റേയും നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ഓണം ആഘോഷിച്ചു.
