Quantcast

പൃഥ്വി ഷാ ഫോമിലാണ്: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ സെമിയില്‍

സൗരാഷ്ട്രക്കെതിരായ സെമിയില്‍ 185 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. അതും 123 പന്തുകളില്‍ നിന്ന്. പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തില്‍ മുംബൈ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു.

MediaOne Logo

  • Published:

    9 March 2021 1:49 PM GMT

പൃഥ്വി ഷാ ഫോമിലാണ്: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ സെമിയില്‍
X

വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മറ്റൊരു സെഞ്ച്വറിയുമായി പൃഥ്വി ഷാ. സൗരാഷ്ട്രക്കെതിരായ സെമിയില്‍ 185 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. അതും 123 പന്തുകളില്‍ നിന്ന്. പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തില്‍ മുംബൈ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. കേരളത്തെ തോല്‍പ്പിച്ച കര്‍ണാടകയാണ് സെമിയില്‍ മുംബൈയുടെ എതിരാളി. എണ്ണം പറഞ്ഞ 21 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമാണ് ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന പൃഥ്വി ഷായുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്.

മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര വിശ്വരാജ് ജഡേജ(53), സാമന്ത് വ്യാസ്(90*), ചിരാഗ് ജെയിന്‍((53*) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തപ്പോള്‍ 41.5 ഓവറില്‍ ഒറു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു. 75 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും പൃഥ്വി ഷായ്ക്ക് കൂട്ടായി.

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമത് എത്താനും പൃഥ്വി ഷായ്ക്ക് ആയി. ആറ് മത്സരങ്ങളില്‍ നിന്നായി 589 റണ്‍സാണ് ഷാ നേടിയത്. 196.33 ആണ് ബാറ്റിങ് ശരാശരി. ഈ സീസണിലെ ഒരു ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന ബാറ്റിങ് ശരാശരിയാണിത്. റണ്‍ചേസിങില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും പൃഥ്വി ഷായ്ക്ക് സ്വന്തമാക്കാനായി. മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്‌ലിയും ഒരുമിച്ചായിരുന്നു അതുവരെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 183 റണ്‍സായിരുന്നു ഇരുവരുടെയും പേരിലുണ്ടായിരുന്നത്.

TAGS :

Next Story