ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു-എ.വിജയരാഘവന്‍
സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വേണമെന്നാണ് കോടതിവിധി. തെറ്റായ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കാനാണ് എല്ലാവരുമായി ആശയവിനിമയം നടത്തിയത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ താല്‍പര്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വേണമെന്നാണ് കോടതിവിധി. തെറ്റായ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കാനാണ് എല്ലാവരുമായി ആശയവിനിമയം നടത്തിയത്. പുതിയ മാനദണ്ഡപ്രകാരം ആര്‍ക്കും ആനുകൂല്യം കുറയുന്നില്ല. അധികച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലാണ് തീരുമാനമെടുത്തത്.
വിഷയം വഴിതിരിച്ചുവിടാനാണ് ലീഗ് ശ്രമിക്കുന്നത്. 80:20 അനുപാതം ലീഗ് ഭരണത്തിലിരിക്കുമ്പോഴും നടപ്പാക്കിയിട്ടുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ സാഹചര്യം രൂപപ്പെട്ടത്. ലീഗ് മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാടെടുത്തത്. ലീഗിന്റെ വാദത്തിന് പ്രസക്തിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
Adjust Story Font
16

