Quantcast

'കടലാസ് ഹാജരാക്കുക എന്നത് ചെന്നിത്തലയുടെ കൈത്തൊഴില്‍, വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല' പരിഹാസവുമായി വിജയരാഘവന്‍

'ഭരണം അവസാനിക്കുന്ന സന്ദർഭത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുക'

MediaOne Logo

  • Published:

    21 Feb 2021 11:45 AM IST

കടലാസ് ഹാജരാക്കുക എന്നത് ചെന്നിത്തലയുടെ കൈത്തൊഴില്‍, വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല പരിഹാസവുമായി വിജയരാഘവന്‍
X

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷ നേതാവിന്‍റെ കൈത്തൊഴിലാണ്. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല'. വിജയരാഘവൻ പറഞ്ഞു.

'പ്രതിക്ഷ നേതാവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉയർത്തുന്നുണ്ട്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. വ്യാജ ആരോപണങ്ങളും വാർത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാൻ പറയുന്ന തന്ത്രം ഈ നാട്ടിൽ ചെലവാകില്ല' വിജയരാഘവൻ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണ്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനാണ് വലിയ സമ്മര്‍ദ്ദം ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയത്. കേന്ദ്രം അനുവാദം പിന്‍വലിക്കണം എന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പട്ടത്. ഈ അനുവാദം കൊടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ്.

നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഒരു കാര്യവും ഈ സർക്കാർ ചെയ്യില്ല. ഭൂമിക്കച്ചവടക്കാരുടെ താൽപര്യം ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എൽ.ഡി.എഫും സർക്കാരും പുലർത്തുണ്ട്. തെറ്റായ ഒരു പ്രവർത്തനവും ഇടത് സർക്കാർ ചെയ്യില്ല. അദ്ദേഹം വ്യക്തമാക്കി

'ഭരണം അവസാനിക്കുന്ന സന്ദർഭത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുക. കോടികൾക്ക് വിലയില്ലെന്ന് മനസിലാകുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്' വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

TAGS :

Next Story