സർക്കാർ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് വിജയരാഘവന്‍
ഭരണ നിർവഹണത്തിൽ തകരാറുണ്ടാകുമ്പോള്‍ തിരുത്തേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്

സർക്കാർ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഭരണ നിർവഹണത്തിൽ തകരാറുണ്ടാകുമ്പോള്‍ തിരുത്തേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. ശബരിമല,സി.എ.എ കേസുകള്‍ പിന്‍വലിച്ചത് സ്വാഭാവിക നീതിയുടെ ഭാഗമായിട്ടാണെന്നും വിജയരാഘവൻ മീഡിയവണിനോട് പറഞ്ഞു.
ഉദ്യോഗസ്ഥൻമാർ ചില കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന് തിരുത്തേണ്ടി വരും. അതിനെ അങ്ങനെ കണ്ടാല്‍ മതി. 'സർക്കാർ യുടേൺ അടിക്കുന്നു എന്നത് സൗകര്യാധിഷ്ഠിത വാദമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോട് രാഹുൽ ഗാന്ധിക്ക് മയപ്പെട്ട സമീപനമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലറങ്ങി പൊതുപ്രവർത്തനം നടത്തുന്നയാളാണ് രാഹുലെന്നും വിജയരാഘവന്‍ ആരോപിച്ചു.
Next Story
Adjust Story Font
16

