ശബരിമല- പൗരത്വ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽ.ഡി.എഫിന് മുന്നിൽ വന്നിട്ടില്ലെന്ന് വിജയരാഘവന്‍
എല്ലാ കേസുകളും പിൻവലിക്കാനാവില്ല. കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ കേസുകൾ പിൻവലിക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയൂ

ശബരിമല- പൗരത്വ സമരങ്ങൾക്ക് എതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽ.ഡി.എഫിന് മുന്നിൽ വന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. എല്ലാ കേസുകളും പിൻവലിക്കാനാവില്ല. കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ കേസുകൾ പിൻവലിക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയൂവെന്നും വിജയരാഘവൻ പറഞ്ഞു.
എല്‍.ഡി.എഫ് സർക്കാരിന്‍റെ പ്രതിച്ഛായ കണ്ട് ഭയന്ന യു.ഡി.എഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. ഇല്ലാത്ത പോസ്റ്റുകളിലേക്ക് നിയമനം നടത്തണമെന്നാണ് യു.ഡി. എഫ് ആവശ്യപ്പെടുന്നത്. കേന്ദ്രം റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിട്ട് വർഷങ്ങളായി. കോണ്‍ഗ്രസിന് ഇതില്‍ പരാതിയില്ല.അസാധ്യമായ ആവശ്യങ്ങള്‍ ഉയർത്തി നടത്തുന്ന സമരം അരാജകത്വമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
Next Story
Adjust Story Font
16

