Quantcast

'കമ്മ്യൂണിക്കേഷന്‍ ത്രൂ സ്റ്റിക്കര്‍ ഒരു കലയല്ലേ? ലളിതകലാ അക്കാദമിയെകൊണ്ട് അംഗീകരിപ്പിച്ചെടുക്കണം'; വൈറലായി എന്‍. പ്രശാന്തിന്‍റെ പഴയ അഭിമുഖം

'ഇതിനകത്തെ ഒരു ശതമാനം പോലും ഞാന്‍ അയച്ചിട്ടില്ല. ഇതൊക്കെ ഇനി വരാന്‍ കിടക്കുന്നേയുള്ളൂ. സ്റ്റിക്കറുകളുടെ ഒരു കൊച്ചുകലക്ഷന്‍'

MediaOne Logo

  • Published:

    23 Feb 2021 10:38 PM IST

കമ്മ്യൂണിക്കേഷന്‍ ത്രൂ സ്റ്റിക്കര്‍ ഒരു കലയല്ലേ? ലളിതകലാ അക്കാദമിയെകൊണ്ട് അംഗീകരിപ്പിച്ചെടുക്കണം; വൈറലായി എന്‍. പ്രശാന്തിന്‍റെ പഴയ അഭിമുഖം
X

മാധ്യമ പ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്‍റെ പഴയ അഭിമുഖം ചര്‍ച്ചയാകുന്നു. പ്രശാന്തല്ല, താനാണ് പ്രശാന്തിന്‍റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയതെന്ന പ്രശാന്തിന്‍റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് പ്രശാന്തിന്‍റെ തന്നെ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്. മെസേജ് അയച്ചാല്‍ ഉത്തരം സ്റ്റിക്കറുകളില്‍ കൂടിയാണ് താന്‍ നല്‍കാറെന്നും ആയിരത്തിലധികം സ്റ്റിക്കര്‍ കലക്ഷനുകള്‍ തന്‍റെ കൈവശമുണ്ടെന്നും പ്രശാന്ത് അഭിമുഖത്തില്‍ പറയുന്നു. 'കമ്മ്യൂണിക്കേഷന്‍ ത്രൂ സ്റ്റിക്കര്‍ എന്നത് ഒരു കലയല്ലേ'എന്ന് ചോദിച്ച പ്രശാന്ത് 'അത് ഒരു കലയായി ഡെവലപ് ചെയ്തെടുത്ത് ലളിതകലാ അക്കാദമിയെകൊണ്ട് അംഗീകരിപ്പിച്ചെടുക്കണമെന്ന ആഗ്രഹമുണ്ട്', എന്നും സരസമായി പറഞ്ഞുപോകുന്നുണ്ട്. തന്‍റെ കൈവശമുള്ള സ്റ്റിക്കറുകളുടെ ഒരു ശതമാനം പോലും താന്‍ അയച്ചിട്ടില്ലെന്നും ഇതൊക്കെ ഇനി വരാന്‍ കിടക്കുന്നേയുള്ളൂവെന്നും എന്‍. പ്രശാന്ത് ഐ.എ.എസ് അവതാരിക രേഖ മേനോനോട് പറയുന്നുണ്ട്. രേഖ മേനോന്‍ അവതരിപ്പിക്കുന്ന എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയിലാണ് പ്രശാന്ത് നായര്‍ സ്റ്റിക്കറുകളെ കുറിച്ച് സംസാരിക്കുന്നത്.

അഭിമുഖത്തിലെ ഭാഗം:

എന്‍. പ്രശാന്ത്: ഞാന്‍ ഭയങ്കര ഭീകര ഇന്‍ട്രോവേര്‍ട്ടാണ്. എന്നെ ഫോണ്‍ ചെയ്താലൊക്കെ പരിചയമില്ലാത്തവരാണേല്‍ എടുക്കാറില്ല. കഴിയുന്നതും മെസേജില്‍ തീര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുക............

രേഖാ മേനോന്‍: എന്‍റെ നാട്ടുക്കാരെ, ഈ മനുഷ്യന്‍ മെസേജ് അയച്ചാല്‍ ഉത്തരം സ്റ്റിക്കറുകളില്‍ കൂടിയാണ് വരിക. എനിക്ക് സ്റ്റിക്കറുകള്‍ അറിഞ്ഞൂട!

എന്‍. പ്രശാന്ത്: എപ്പോഴും കറക്ടായ സ്റ്റിക്കറാകും അയക്കാറ്. സന്ദര്‍ഭത്തിന് യോജിച്ചതല്ലാത്ത സ്റ്റിക്കര്‍ എപ്പോഴെങ്കിലും അയച്ചിട്ടുണ്ടോ. സന്ദര്‍ഭത്തിന് യോജിച്ചതാകും എപ്പോഴും സ്റ്റിക്കറുകള്‍. കമ്മ്യൂണിക്കേഷന്‍ ത്രൂ സ്റ്റിക്കര്‍ എന്നത് ഒരു കലയല്ലേ? അത് ഞാന്‍ ഒരു കലയായി ഡെവലപ് ചെയ്തെടുത്ത് ലളിതകലാ അക്കാദമിയെകൊണ്ട് അംഗീകരിപ്പിച്ചെടുക്കണമെന്ന ആഗ്രഹമുണ്ട്. എന്‍റെ ഡാന്‍സും പാട്ടും മാത്രമേ അംഗീകരിക്കുന്നുള്ളു. ഇതൊക്കെയാണ് യഥാര്‍ത്ഥ കല. ഇതിനകത്തെ ഒരു ശതമാനം പോലും ഞാന്‍ അയച്ചിട്ടില്ല. ഇതൊക്കെ ഇനി വരാന്‍ കിടക്കുന്നേയുള്ളൂ. സ്റ്റിക്കറുകളുടെ ഒരു കൊച്ചുകലക്ഷന്‍.

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതികരണം ചോദിക്കാനാണ് മാതൃഭൂമി പത്രത്തിലെ മാധ്യമപ്രവര്‍ത്തക പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. മാന്യമായി താന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് പ്രശാന്ത് അപമര്യാദയായി മറുപടി നല്‍കിയതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം മാധ്യമപ്രവര്‍ത്തക പുറത്തുവിടുകയും ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

ये भी पà¥�ें- മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം; എന്‍. പ്രശാന്തിനെതിരെ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ

ഒരു വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്‍റെ ആദ്യ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ നടി സീമയുടെ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.

TAGS :

Next Story