Quantcast

'ക്ലയന്റ് നമുക്ക് പ്രധാനമാണ്': ശനി, ഞായർ ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് മാനേജർ; വൈറലായി യുവാവിൻ്റെ മറുപടി

ഒരു പ്രമുഖ കമ്പനിയിലെ മാനേജരിൽ നിന്നുള്ള അനുഭവമാണ് യുവാവ് പങ്കുവച്ചത്

MediaOne Logo
ക്ലയന്റ് നമുക്ക് പ്രധാനമാണ്: ശനി, ഞായർ ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് മാനേജർ; വൈറലായി യുവാവിൻ്റെ മറുപടി
X

ആഴ്ച അവസാനിക്കുമ്പോഴും ചിലപ്പോൾ നിങ്ങളുടെ ജോലി അവസാനിക്കണമെന്നില്ല. പല ജീവനക്കാരെ സംബന്ധിച്ചിടത്തോളം വാരാന്ത്യങ്ങളിലെ ഒഴിവ് ദിനങ്ങൾ കൂടി ജോലിയുടെ തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയെ ചെയ്തുകൊണ്ടുള്ള ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചകളിൽ.

റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റ്, ഒരു പ്രമുഖ കമ്പനിയിൽ നടന്ന സംഭവത്തെക്കുറിച്ചും അധിക ജോലി സമയം എങ്ങനെയാണ് ഒരു പതിവായി മാറിയത് എന്നതിനെക്കുറിച്ചും വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നു.

ലോകപ്രശസ്തമായ 'ബിഗ് ഫോർ' (Big Four) കമ്പനികളിലൊന്നിൽ അടുത്തിടെ ചേർന്ന ഒരു ഉദ്യോഗസ്ഥനാണ് തന്റെ അനുഭവം പങ്കുവെച്ചത്. ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ പ്രശ്നം ഉണ്ടായതായി പോസ്റ്റിൽ പറയുന്നു. ക്ലയന്റുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അഞ്ച് ദിവസത്തെ സാധാരണ ഷെഡ്യൂളിന് പുറമെ വാരാന്ത്യങ്ങളിലും ജോലി ചെയ്യേണ്ടി വരുമെന്ന് മാനേജർ വ്യക്തമാക്കുകയായിരുന്നു.

”എനിക്ക് ലഭിച്ച പ്രൊജക്റ്റിൽ, ക്ലയന്റ് നമുക്ക് പ്രധാനമാണെന്നും അതിനാൽ സമയപരിധിക്കുള്ളിൽ ജോലി തീർക്കാൻ ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്യണമെന്നും മാനേജർ എന്നോട് പറഞ്ഞു. ഇത് മുമ്പുള്ളവരും ചെയ്തിരുന്നതാണെന്ന് പറഞ്ഞ ഞങ്ങളോട് വാരാന്ത്യങ്ങളിൽ ജോലി ചെയ്യാൻ മാനേജർ പറയുകയായിരുന്നു.” പോസ്റ്റിൽ പറയുന്നു.

“ബഹുമാനപൂർവം പറയട്ടെ, എനിക്ക് വാരാന്ത്യങ്ങളിൽ ജോലി ചെയ്യാൻ കഴിയില്ല. അഞ്ച് ദിവസത്തെ ജോലിക്കാണ് എനിക്ക് ശമ്പളം ലഭിക്കുന്നത്, ബാക്കി രണ്ട് ദിവസം എനിക്ക് സ്വന്തം ആവശ്യങ്ങൾക്കായി വേണം,” മാനേജർക്ക് യുവാവ് മറുപടി നൽകിയതായി പോസ്റ്റിൽ പറയുന്നു. എന്നാൽ, “ഇവിടെ എല്ലാവരും വാരാന്ത്യങ്ങളിൽ ജോലി ചെയ്യാറുണ്ട്, നിങ്ങളും ചെയ്തേ തീരൂ,” എന്നായിരുന്നു മാനേജരുടെ മറുപടി.

നിലപാടിൽ നിന്ന് മാറാൻ തയാറാകാതിരുന്നതോടെ സാഹചര്യം വഷളായതായും തന്നെ പ്രൊജക്റ്റിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ”അദ്ദേഹം ഇപ്പോൾ ദേഷ്യത്തിലാണ്. ഇക്കാര്യം സീനിയർ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്” പോസ്റ്റിൽ കുറിച്ചു.

ഇതോടെ പോസ്റ്റ് സോഷ്യൽ മീഡിയയും ഏറ്റെടുത്തു. വാരാന്ത്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ചർച്ചയും തുടങ്ങി.

TAGS :

Next Story