സന്തോഷത്തില്‍ മറികടന്നു; എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ഡാന്‍സ്: വൈറലായി വീഡിയോ
വൈറലായ വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്

എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ വന്ന പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പണമെടുക്കുന്നതിനിടെ എടിഎം കൗണ്ടറില്‍ നിന്ന് ഗംഭീര ഡാന്‍സാണ് പെണ്‍കുട്ടി നടത്തുന്നത്. എടിഎം കൗണ്ടറിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്നാല്‍, ആരാണ് പെണ്‍കുട്ടിയെന്നോ എന്തിനാണ് നൃത്തം ചെയ്തതെന്നോ ഇതുവരെയും മനസ്സിലായിട്ടില്ല. വൈറലായ വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്.
ജോലിക്ക് പോയി ആദ്യമായി ശമ്പളം ലഭിച്ചത് എടിഎമ്മില്‍ നിന്ന് എടുക്കാന്‍ എത്തിയതിന്റെ സന്തോഷം കൊണ്ടാണ് നൃത്തം ചെയ്യുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വൈറലാകാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
Next Story
Adjust Story Font
16

