Quantcast

'പാവം എടാ അന്ത വീരമണി', വെട്ടിലാക്കി നൻപർകൾ; വീട് മാറേണ്ട അവസ്ഥയിലെന്ന് ഇൻഫ്ലുവൻസർ

വീട് ഒഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതായും ട്രോളന്മാരെക്കൊണ്ട് കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും വീരമണിയുടെ ഭാര്യ പറയുന്നു

MediaOne Logo
പാവം എടാ അന്ത വീരമണി, വെട്ടിലാക്കി നൻപർകൾ; വീട് മാറേണ്ട അവസ്ഥയിലെന്ന് ഇൻഫ്ലുവൻസർ
X

ഇപ്പോൾ സോഷ്യൽ മീഡിയ മൊത്തം വീരമണി തരം​ഗമാണ്. നൻപർകളേ എന്ന വിളിയും നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ദീപാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച തമിഴ്‌നാട് സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വീരമണിക്ക് സോഷ്യൽ മീഡിയ കൊടുത്ത എട്ടിന്റെ പണി എല്ലാവരിലും ചിരിയും പടർത്തിയതാണ്. എന്നാൽ വീരമണിക്ക് മാത്രം കയ്പ്പേറിയ അനുഭവമാണ് ഇതുകൊണ്ട് ട്രോളന്മാർ സമ്മാനിച്ചിരിക്കുന്നത്.

കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് വീട് ഒഴിയേണ്ട നിലയിലാണ് വ്ലോഗറുള്ളത്. 500ലധികം വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ എത്തിയതിനെ തുടർന്നാണ് കുടുംബത്തിന് ഈ ദുരവസ്ഥ ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സുമംഗലി പറയുന്നത്. വീട് ഒഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതായും ട്രോളന്മാരെക്കൊണ്ട് കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും അവർ പറയുന്നു.

അടുത്തിടെ നൽകിയ ഇന്റർവ്യൂവിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഈ വ്യാജ ഓർഡറുകൾ ഡെലിവറി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തങ്ങളുടെ സമയവും ഇന്ധനവും അധ്വാനവും പാഴാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സൗജന്യമായി പലഹാരം ചോദിച്ച വീഡിയോയിൽ താമസിച്ചിരുന്ന വിലാസവും ഫോൺ നമ്പറും അടക്കമുള്ളവ വീരമണി പങ്കുവെച്ചതോടെയാണ് ഈ ദുരനുഭവത്തിന്റെ തുടക്കം. പിന്നാലെയാണ് വീട്ടിലേക്ക് വലിയ രീതിയിൽ സമ്മാനങ്ങളും എത്തിത്തുടങ്ങിയത്. ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്സി, എന്നുവേണ്ട എന്തൊക്കെ മാർക്കറ്റിലുണ്ടോ അതെല്ലാം വീരമണിയുടെ വീട്ടിലേക്ക് എത്തിയത് ക്യാഷ് ഓൺ ഡെലിവറി ആയി ആയിരുന്നു. ഒരു വിരുതൽ വീരമണിയുടെ മേൽവിലാസത്തിൽ പീരങ്കി വരെ ഓർഡർ ചെയ്തിരുന്നു. ഒരുദിവസം 70 മട്ടൻ ബിരിയാണി വരെ ക്യാഷ് ഓണ്‍ ഡെലിവറിയായി വീട്ടിലേക്കെത്തി. തൽഫലമായി ഓണ്‍ലൈൻ ഡെലവറി ഏജന്റുമായി ബഹളങ്ങളും പതിവായിരുന്നു. തുർ‌ന്നായിരുന്നു നൻപർകളേയെന്ന പതിവ് ശൈലിയുമായി വീരമണി വീണ്ടും വീഡിയോയുമായി എത്തിയത്. ഇപ്പോഴിതാ വീട് മാറേണ്ട അവസ്ഥയിലുമാണ് വൈറൽ താരം.

TAGS :

Next Story