Quantcast

മുംബൈയിൽ 34 കോടി രൂപയുടെ ഫ്‌ളാറ്റ് വാങ്ങി കോലിയും അനുഷ്‌കയും; ചിത്രങ്ങൾ കാണാം

ആധുനിക രീതിയിൽ ഇന്റീരിയർ ചെയ്ത് മനോഹരമാക്കിയതാണ് ഫ്‌ളാറ്റിന്റെ അകത്തളങ്ങള്‍

MediaOne Logo

  • Published:

    11 March 2021 4:22 PM IST

മുംബൈയിൽ 34 കോടി രൂപയുടെ ഫ്‌ളാറ്റ് വാങ്ങി കോലിയും അനുഷ്‌കയും; ചിത്രങ്ങൾ കാണാം
X

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും. ഇരുവരുടെയും പ്രസക്തമായ നിമിഷങ്ങളെല്ലാം മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. ഇപ്പോൾ ഇവർ മുംബൈയിൽ വാങ്ങിയ ആഡംബര ഫ്‌ളാറ്റാണ് വാർത്തകളിൽ നിറയുന്നത്.

34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാർട്‌മെന്റാണ് മുംബൈയിലെ വോർളിയിൽ ഇവർ സ്വന്തമാക്കിയത്. ആധുനിക രീതിയിൽ ഇന്റീരിയർ ചെയ്ത് മനോഹരമാക്കിയ ഫ്‌ളാറ്റിന്റെ അകത്തളങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഫ്‌ളാറ്റിന്റെ 35-ാം നിലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ വീടിനുള്ളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് ദമ്പതികൾ. പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇരുവരും പങ്കുവച്ചിരുന്നു.

വലിയ ടെലിവിഷൻ സ്‌ക്രീനാണ് ലിവിങ് റൂമിനെ മനോഹരമാക്കുന്നത്. ടിവിക്ക് താഴെ കോലിയുടെയും അനുഷ്‌കയുടെയും വിവാഹക്കാരിക്കേച്ചറും ഇടംപിടിച്ചിട്ടുണ്ട്.

ജിമ്മാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഇന്ത്യൻ നായകൻ ലോകോത്തര ജിംനേഷ്യമാണ് അപ്പാർട്‌മെന്റിൽ ഒരുക്കിയിട്ടുള്ളത്. സ്വകാര്യടെറസും ഫ്‌ളാറ്റിന് സ്വന്തമായുണ്ട്. കർവ ചൗത്ത് ദിനത്തിൽ ടെറസിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവച്ചിരുന്നു.

TAGS :

Next Story