Quantcast

പിണക്കം മാറി; രോഹിതും കോലിയും ഇപ്പോൾ ഭായി ഭായി

കോച്ച് രവിശാസ്ത്രിയുടെ ഇടപെടലാണ് ഇവർക്കിടയിലെ മഞ്ഞുരുക്കത്തിന് സഹായകരമായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

  • Published:

    30 March 2021 1:37 PM IST

പിണക്കം മാറി; രോഹിതും കോലിയും ഇപ്പോൾ ഭായി ഭായി
X

ടീം ഇന്ത്യൻ നായകൻ വിരാട് കോലിയും ഓപണർ രോഹിത് ശർമ്മയും തമ്മിലുള്ള ശീതസമരം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയാണ്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ചില ഘട്ടങ്ങളിൽ മറ നീക്കി പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഈയിടെ കഴിഞ്ഞ പരമ്പരയിൽ മുമ്പില്ലാത്ത വിധം ഊഷ്മളതോടെയാണ് ഇരുവരും കളത്തിലുണ്ടായിരുന്നത്. കോച്ച് രവിശാസ്ത്രിയുടെ ഇടപെടലാണ് ഇവർക്കിടയിലെ മഞ്ഞുരുക്കത്തിന് സഹായകരമായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'രണ്ട് വലിയ പരമ്പരകൾ ജയിച്ചതിന് പുറമേ, ടീം ഇന്ത്യയുടെ ഡ്രസ്സിങ് റൂമിൽ വലിയ നേട്ടവുമുണ്ടായി. കഴിഞ്ഞയാഴ്ചകളിൽ വലിയ വ്യക്തിഗത അടുപ്പമാണ് അവർ കാണിച്ചത്. ഉത്തരവാദിത്വങ്ങൾ, വെല്ലുവിളികൾ എന്നിവയിലെല്ലാം അവർ എന്നത്തേക്കാളും അടുപ്പം കാണിച്ചു. എന്നത്തേക്കാൾ കൂടുതലായി അവർ പരസ്പരം മനസ്സിലാക്കുന്നു. അതു കൊണ്ട് ടീമിനാണ് ഗുണം. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും വലിയ കാര്യമിതാണ്' - ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രവിശാസ്ത്രിയുടെ നിർദേശങ്ങൾക്ക് പുറമേ, ക്വാറന്റൈൻ ഐസൊലേഷനും ഇരുവരും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താൻ സഹായിച്ചെന്ന് പത്രം പറയുന്നു.

മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ടെസ്റ്റ്, ടി20 പരമ്പരയ്ക്ക് ശേഷമാണ് ഏകദിനത്തിലും ഇന്ത്യ വെന്നിക്കൊടി നാട്ടിയത്.

TAGS :

Next Story