Quantcast

ഇംഗ്ലണ്ടിനെതിരായ ടി20: ഓപ്പണര്‍മാരെ വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ലോകേഷ് രാഹുലാണ് ഓപ്പണറുടെ റോളിലെത്തുകയെന്ന് കോഹ്‌ലി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

MediaOne Logo

  • Updated:

    2021-03-11 14:47:25.0

Published:

11 March 2021 2:49 PM GMT

ഇംഗ്ലണ്ടിനെതിരായ ടി20:  ഓപ്പണര്‍മാരെ വെളിപ്പെടുത്തി വിരാട് കോഹ്‌ലി
X

ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ഓപ്പണര്‍മാരെ വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആര് ഓപ്പണര്‍ റോളില്‍ എത്തുമെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ അതിനുത്തരം കോഹ്‌ലി തന്നെ നല്‍കിയിരിക്കുകയാണ്. ലോകേഷ് രാഹുലാണ് ഓപ്പണറുടെ റോളിലെത്തുകയെന്ന് കോഹ്‌ലി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍നിര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ലോകേഷ് രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തുമെന്ന് കോഹ്‌ലി പറഞ്ഞു. മൂന്നാം ഓപ്പണര്‍ എന്ന നിലയിലാണ് ധവാനെ പരിഗണിക്കുന്നത്. രോഹിതിന് വിശ്രമം അനുവദിക്കുകയോ അല്ലെങ്കില്‍ ലോകേഷ് രാഹുലിന് വല്ല ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ മാത്രമെ ശിഖര്‍ ധവാന്‍ ഓപ്പണറുടെ റോളിലെത്തൂവെന്നും കോഹ്‌ലി വ്യക്തമാക്കി. ആസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അവസാന ടി20 പരമ്പരയില്‍ ധവാനും ലോകേഷ് രാഹുലുമായിരുന്നു ഓപ്പണറായി എത്തിയിരുന്നത്.

രോഹിത് ശര്‍മ്മ പരിക്ക് കാരണം മത്സരത്തിനുണ്ടായിരുന്നില്ല. മികച്ച ഫോമോടെ രോഹിത് ടീമിലെത്തിയതാണ് ഓപ്പണറുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അഞ്ച് ടി20 മത്സരങ്ങള്‍ക്കും വേദിയാകുന്നത്. എല്ലാ മത്സരങ്ങളും വൈകീട്ട് 7ന് ആരംഭിക്കും. നിലവിലെ ഫോം വെച്ച് ഇന്ത്യയെ തോല്‍പിക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അത്രയ്ക്കുണ്ട് ടി20 ക്രിക്കറ്റിലും ഇന്ത്യയുടെ ശക്തി.

TAGS :

Next Story