Quantcast

ഹോം ഗ്രൌണ്ടില്‍ കൂടുതല്‍ ജയങ്ങള്‍; ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‍ലി

ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ഇന്ത്യന്‍ നായകന്‍ കോഹ്‍ലി മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി

MediaOne Logo

  • Published:

    16 Feb 2021 2:07 PM GMT

ഹോം ഗ്രൌണ്ടില്‍ കൂടുതല്‍ ജയങ്ങള്‍; ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‍ലി
X

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ജയത്തോടെ ഇന്ത്യന്‍ നായകന്‍ കോഹ്‍ലി മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഹോം ഗ്രൌണ്ടില്‍ കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ വിജയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡ‍ിനൊപ്പമാണ് കോഹ്‍ലി എത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ആതിഥേയരെന്ന നിലയില്‍ ഏറ്റവുമധികം ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ വിരാട് കോഹ്‍ലിയും ധോണിക്കൊപ്പമെത്തി.

ഹോം ഗ്രൌണ്ടില്‍ 21 മല്‍സരങ്ങളാണ് ധോണി നായകനായിരുന്നപ്പോള്‍ ഇന്ത്യ ജയിച്ചത്. കോഹ്‍ലിയും ഇപ്പോള്‍ 21 വിജയങ്ങളിലെത്തി. 30 മല്‍സരങ്ങളില്‍ നിന്നായി മൂന്ന് തോല്‍വിയും ആറ് സമനിലയുമടക്കമാണ് ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ 21 വിജയം നേടിയത്. അതേസമയം 28 മല്‍സരങ്ങളില്‍ നിന്ന് രണ്ട് സമനിലയും അഞ്ച് തോല്‍വിയുമായാണ് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ടീം 21 വിജയം നേടിയത്.

നിലവില്‍ ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കോഹ്‍ലിയാണ്. കോഹ്‍ലി ക്യാപ്റ്റനായതിന് ശേഷം 58 മല്‍സരങ്ങളില്‍ നിന്നായി ഇന്ത്യ 34 വിജയങ്ങളാണ് നേടിയത്. 14 തോല്‍വിയും 10 സമനിലയും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള ധോണിയുടെ നേതൃത്വത്തില്‍ 60 കളികളില്‍ നിന്ന് ടീം നേടിയത് 27 വിജയമാണ്. 18 തോല്‍വിയും 15 സമനിലയും ഉള്‍പ്പടെയാണ് ധോണിയുടെ റെക്കോര്‍ഡ്.

49 ടെസ്റ്റുകളില്‍ നിന്ന് 21 വിജയവും 13 തോല്‍വിയും 15 സമനിലയും നേടിയ സൌരവ് ഗാംഗുലിയാണ് ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത്. ഏറ്റവുധികം ടെസ്റ്റ് മല്‍സരങ്ങളില്‍ ക്യാപ്റ്റനായതിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ധോണിക്കാണ്. ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ കൂടി കോഹ്‍ലി ക്യാപ്റ്റനായി തുടര്‍ന്നാല്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‍ലി എത്തും. കോഹ്‍ലി 58 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ ധോണി 60 ടെസ്റ്റ് മല്‍സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്.

TAGS :

Next Story