Quantcast

തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കും:എ.കെ ആന്‍റണി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ‌‌കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പുവെക്കുന്ന ഫയല്‍ രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതായിരിക്കുമെന്ന് എ.കെ ആന്‍റണി

MediaOne Logo

Web Desk

  • Published:

    10 April 2019 3:00 AM GMT

തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കും:എ.കെ ആന്‍റണി
X

ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഷോക് ട്രീറ്റ്മെന്‍റ് നല്‍‍കണമെന്ന് എ.ഐ.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എ.കെ ആന്‍റണി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഒരു കര്‍ഷകനും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും ആന്റണി വയനാട്ടില്‍ പറഞ്ഞു.

വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കുമെന്ന് ആന്‍റണി പറഞ്ഞു. ശേഷിക്കുന്ന കാലം കുറേക്കൂടി നന്നായി ഭരിക്കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ‌‌കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്തൊരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റാല്‍ ആദ്യം ഒപ്പുവെക്കുന്ന ഫയല്‍ രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതായിരിക്കും. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഈ വാഗ്ദാനം പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ വയനാട്ടിലെ പ്രചരണത്തിനായി മാനന്തവാടിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. തലപ്പുഴയിലെ പൊതുയോഗത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ കെ.എം.മാണിയുടെ മരണവാര്‍ത്ത അറിഞ്ഞ ആന്‍റണി ജില്ലയില്‍ നടക്കേണ്ടിയിരുന്ന മറ്റു പൊതുപരിപാടികളെല്ലാം മാറ്റി വെച്ചു.

TAGS :

Next Story