Quantcast

എറണാകുളം മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി 

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ചില തിരുത്തലുകള്‍ക്ക് വേണ്ടി രാഷ്ട്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന ഓര്‍മപ്പെടുത്തലാണ് തന്‍റെ സ്ഥാനാര്‍ഥിത്വമെന്ന് ലൈല റഷീദ്.

MediaOne Logo

Web Desk

  • Published:

    12 April 2019 3:42 AM GMT

എറണാകുളം മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി 
X

എറണാകുളം മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ഥിയാണ് ലൈല റഷീദ്. വനിതകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാത്തത് കൊണ്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തേക്കിറങ്ങിയതെന്ന് ലൈല പറയുന്നു. സ്ത്രീപക്ഷത്ത് നിന്ന് കൊണ്ട് സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാവാനുളള ഒരുക്കത്തിലാണ് ലൈല.

മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല. അപ്പോള്‍പ്പിന്നെ എറണാകുളത്ത് തന്നെ അങ്കം കുറിക്കാന്‍ അങ്ങ് തീരുമാനിച്ചു. വോട്ടിന് വേണ്ടി മാത്രമല്ല, ചില തിരുത്തലുകള്‍ക്ക് വേണ്ടി രാഷ്ട്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തന്‍റെ സ്ഥാനാര്‍ഥിത്വം എന്ന് ലൈല പറയുന്നു.

ടെലിവിഷന്‍ ചിഹ്നത്തില്‍ വോട്ട് പിടിത്തം ആരംഭിച്ചുകഴിഞ്ഞു. ഗാന്ധി പീസ് ഫൌണ്ടേഷന്‍റെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പിന്തുണയുണ്ട് ലൈലക്ക്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കുന്നത്. പരമാവധി വോട്ടുറപ്പിക്കാന്‍ പ്രചാരണം കൂടുതല്‍ വിപുലപ്പെടുത്താനുളള തിരക്കിലാണ് എറണാകുളത്തെ ഏക സ്വതന്ത്ര വനിതാ സ്ഥാനാര്‍ഥി.

TAGS :

Next Story