Quantcast

കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എല്ലാ ബൂത്തുകളും ഭിന്നശേഷി സൌഹൃദ ബൂത്തുകളാണ്.

MediaOne Logo

Web Desk

  • Published:

    21 April 2019 2:17 AM GMT

കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
X

കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം. കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ആയിരത്തി ഒരുനൂറ്റി മുപ്പത്തിനാല് പ്രശ്നബാധിത ബൂത്തുകളാണുള്ളത് . എല്ലാ ബൂത്തുകളും ഭിന്നശേഷി സൌഹൃദ ബൂത്തുകളാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കോട്, വടകര എന്നീ രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 2601605 വോട്ടര്‍മാരാണുള്ളത്. 33 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരും 33134 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ 1159 ബൂത്തുകളും വടകര മണ്ഡലത്തില്‍ 674 ബൂത്തുകളുമാണുള്ളത്. രണ്ട് മണ്ഡലങ്ങളിലുമായി 1134 പ്രശ്നബാധിത ബൂത്തുകളും.

എല്ലാ ബൂത്തുകളും ഭിന്നശേഷി സൌഹൃദ ബൂത്തുകളാണ്. വാഹനം വേണ്ടവര്‍ക്ക് വാഹന സൌകര്യം, ഭിന്നശേഷിക്കാരെ സഹായിക്കാനായി 2250 വളണ്ടിയര്‍മാര്‍, വീല്‍ചെയര്‍ സൌകര്യം ഇതൊക്കെ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story