Quantcast

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി വി.എസ് ശിവകുമാർ

മണ്ഡലത്തിലെ തീരദേ മേഖലയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് വി.എസ് ശിവകുമാർ സത്യാഗ്രഹ സമരം നടത്തി

MediaOne Logo

  • Published:

    14 Feb 2021 11:03 AM IST

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി വി.എസ് ശിവകുമാർ
X

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി വി.എസ് ശിവകുമാർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു. മണ്ഡലത്തിലെ തീരദേ മേഖലയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് വി.എസ് ശിവകുമാർ സത്യാഗ്രഹ സമരം നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിപാടി ഉത്ഘാടനം ചെയ്തു. സീറ്റിംഗ് സീറ്റ് തന്നെ മത്സരിക്കാൻ ലഭിക്കുമെന്ന കൃത്യമായ സൂചന നൽകുന്നതായിരുന്നു ശിവകുമാറിന്‍റെ സത്യാഗ്രഹ സമരം.

ശംഖുമുഖം കടലോരവും റോഡും സംരക്ഷിക്കണമെന്നായിരുന്നു സമരത്തിന്‍റെ ആവശ്യമെങ്കിലും താൻ നടത്തിയ വികസന പ്രവർത്തനങ്ങളെ വിശദീകരിക്കാനും നടക്കാതെ പോയ വികസനങ്ങ പദ്ധതികളുടെ ഉത്തരവാദി താനല്ലെന്ന് ജനങ്ങളെ അറിയിക്കുന്ന വേദിയായി സമരത്തെ മാറ്റി. പിന്തുണയുമായി സത്യാഗ്രഹസമരം ഉത്ഘാടനം ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി സർക്കാരിനെ കടന്നാക്രമിച്ചു.

TAGS :

Next Story