Quantcast

മുബൈ ഇന്ത്യന്‍സാണ് ഇന്ത്യന്‍ ടീമിനെക്കാള്‍ മികച്ചത്-ഇന്ത്യയെ ട്രോളി വോണ്‍; തിരിച്ചടിച്ച് വസീം ജാഫര്‍

ടീമിന്‍റെ തോല്‍വിക്കിടയിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ട്വിറ്ററില്‍ എങ്കിലും ആഘോഷിക്കാനുള്ള വകയായി ഈ ട്വീറ്റ് മാറി.

MediaOne Logo

  • Published:

    13 March 2021 4:28 AM GMT

മുബൈ ഇന്ത്യന്‍സാണ് ഇന്ത്യന്‍ ടീമിനെക്കാള്‍ മികച്ചത്-ഇന്ത്യയെ ട്രോളി വോണ്‍; തിരിച്ചടിച്ച് വസീം ജാഫര്‍
X

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ 20-20യില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തിനു പിന്നാലെ ഇന്ത്യയെ ട്രോളി ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍. ''മുബൈ ഇന്ത്യന്‍സാണ് ഇന്ത്യന്‍ ടീമിനെക്കാള്‍ മികച്ച ടീം''

ഇങ്ങനെയായിരുന്നു വോണിന്‍റെ ട്വീറ്റ്. നിരവധി ഇന്ത്യന്‍ ആരാധകരാണ് ഇതിനെതിരേ പ്രതിഷേധവുമായി എത്തിയത്. നിരവധി പ്രമുഖരും രംഗത്ത് വന്നു. അതില്‍ തന്നെ ഏറ്റവും മികച്ച മറുപടി മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിംഗ് കോച്ചുമായ വസീം ജാഫറിന്‍റേതാണ്.

''' എല്ലാ ടീമിനും നാലു വിദേശ കളിക്കാരില്‍ കൂടുതല്‍ കളിപ്പിക്കാനുള്ള ഭാഗ്യമില്ലല്ലോ'' എന്നായിരുന്നു വസീം ജാഫറിന്‍റെ മറുപടി ട്വീറ്റ്.

ഒറ്റനോട്ടത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് മനസിലാവില്ലെങ്കിലും ഇംഗ്ലണ്ട് താരങ്ങളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ സംഗതി കിട്ടും. പല ഇംഗ്ലണ്ട് താരങ്ങളുടേയും ജന്മദേശം മറ്റുപല രാജ്യങ്ങളുമാണെന്നാണ് വസീം ഉദ്ദേശിച്ചത്.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയി ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായിരുന്നു. ആര്‍ച്ചര്‍ ബാര്‍ബഡോസ് സ്വദേശിയും നായകന്‍ മോര്‍ഗന്‍ ജനിച്ചത് അയര്‍ലന്‍ഡിലുമാണ്. മാത്രമല്ല സൂപ്പര്‍താരം സ്റ്റോക്ക്‌സ് ന്യൂസിലന്‍ഡിലാണ് ജയിച്ചത്. ജോര്‍ദാന്‍ ബാര്‍ബഡോസിലും.

ഇങ്ങനെ പല രാജ്യങ്ങളില്‍ ജനിച്ച താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാനായി മാത്രം പൗരത്വം നല്‍കി ടീമില്‍ കളിപ്പിക്കുകയാണ് ഇംഗ്ലണ്ട്.

എന്നിരുന്നാലും ടീമിന്‍റെ തോല്‍വിക്കിടയിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ട്വിറ്ററില്‍ എങ്കിലും ആഘോഷിക്കാനുള്ള വകയായി ഈ ട്വീറ്റ് മാറി.

TAGS :

Next Story