ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലകസ്ഥാനം രാജിവെച്ച് വസീം ജാഫര്‍
വിജയ്ഹസാരെ ട്രോഫി ആരംഭിക്കാനിരിക്കെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍.

വിജയ്ഹസാരെ ട്രോഫി ആരംഭിക്കാനിരിക്കെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഫെബ്രുവരി 20ന് തുടങ്ങുന്ന വിജയ്ഹസാരെ ട്രോഫിക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് വസീംജാഫറിന്റെ അപ്രതീക്ഷിത രാജി. അഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലാണ് വസീംജാഫറിനെ ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പരിശീലകനാക്കിയത്. അതേസമയം വസീംജാഫറിന്റെ രാജിക്ക് പ്രേരിപ്പിച്ച ഘടകം എന്തെന്ന് വ്യക്തമല്ല.
രാജി ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ചിട്ടില്ല. ഇ-മെയിലിലൂടെയാണ് ജാഫര്‍ തന്റെ രാജികത്ത് കൈമാറിയത്. പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ഏതാനും കളിക്കാരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും വസീം ജാഫര്‍ നിയമിച്ചിരുന്നു. എന്നിരുന്നാലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വസീംജാഫറിന്റെ ടീമിന് കഴിഞ്ഞിരുന്നില്ല. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു മത്സരം മാത്രമാണ് ഉത്തരാഖണ്ഡ് വിജയിച്ചത്. അതേസമയം രാജിക്കാര്യത്തില്‍ പ്രതികരിക്കാന്‍ വസീംജാഫര്‍ തയ്യാറായിട്ടില്ല.
പരിശീലകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരേ ടീമില്‍ നീണ്ട കാലം തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രിക്കറ്റ് കളി മതിയാക്കിയതിന് ശേഷം നിരവധി ടീമുകള്‍ തന്നെ സമീപിച്ചിരുന്നു, എന്നാല്‍ ഉത്തരാഖണ്ഡിന്റെ ക്രിക്കറ്റ് കാഴ്ചപ്പാടാണ് ഇഷ്ടമായതെന്നും അതിനാലാണ് അവരുടെ ഓഫര്‍ സ്വീകരിച്ചതെന്നും വസീം ജാഫര്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകന്‍ കൂടിയാണ് വസീം ജാഫര്‍.
Adjust Story Font
16

