Quantcast

സ്ലിപ്പില്‍ നിന്ന് ഇങ്ങനെയും ക്യാച്ച് എടുക്കാമോ...?!

സ്ലിപ്പില്‍ ഫീല്‍ഡര്‍ ഓഫ് സൈഡിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചുകളെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ വിക്കറ്റ് കീപ്പറെയും മറികടന്ന് ലെഗ് സൈഡിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചെടുക്കുന്നത് അത്യപൂര്‍വമാണ്

MediaOne Logo

  • Published:

    1 March 2021 7:31 PM IST

സ്ലിപ്പില്‍ നിന്ന് ഇങ്ങനെയും ക്യാച്ച് എടുക്കാമോ...?!
X

ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലികളില്‍ ഒന്നാണ് സ്ലിപില്‍ ഫീല്‍ഡ് ചെയ്യുക എന്നത്. അത്രമേല്‍ ശ്രദ്ധയും ഏകാഗ്രതയും വേണ്ട ഫീല്‍ഡിങ് പൊസിഷന്‍. പന്ത് ബൌളര്‍ റിലീസ് ചെയ്യുന്നത് മുതല്‍ ബാറ്റ്സ്മാന്‍റെ ബാറ്റിലുരുമ്മി സ്ലിപ്പിലേക്ക് വരുന്നത് വരെയുള്ള നിര്‍ണ്ണായകമായ ആ സമയം മറ്റൊന്നും ശ്രദ്ധിക്കാതെ നില്‍ക്കേണ്ടയിടം. അതുകൊണ്ട് തന്നെ സ്ലിപ് ഫീല്‍ഡര്‍മാര്‍ എപ്പോഴും കളിയിലെ ശ്രദ്ധാകേന്ദ്രം കൂടിയായിരിക്കും. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഒരു സ്ലിപ് ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം

സൌത്ത് ആഫ്രിക്കയിലെ ഒരു ആഭ്യന്തര മത്സരമാണ് വേദി. ബൌളിങ് എന്‍ഡില്‍ ഒരു സ്പിന്നര്‍ പന്തെറിയാനെത്തുന്നു. പന്ത് നേരിട്ട ബാറ്റ്സ്മാന്‍ ബൌള്‍ ലെഗ് സൈഡിലേക്ക് സ്കൂപ്പ് ചെയ്യുന്നു. ഞൊടിയിടയില്‍ വിക്കറ്റ് കീപ്പറെ പോലും കാഴ്ചക്കാരനാക്കി സ്ലിപ്പില്‍ നിന്ന് ലെഗ് സൈഡിലേക്ക് ഡൈവ് ഫീല്‍ഡര്‍ ചെയ്ത് ക്യാച്ച് എടുക്കുന്നു. അമ്പരപ്പിക്കുന്ന മെയ്‍വഴക്കവും വേഗതയും ആ ക്യാച്ചിന് പിന്നില്‍ ഉണ്ടായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന ഫീല്‍ഡര്‍ ഓഫ് സൈഡിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചുകളെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ വിക്കറ്റ് കീപ്പറെയും മറികടന്ന് ലെഗ് സൈഡിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചെടുക്കുന്നത് അത്യപൂര്‍വമാണ്. എന്തായാലും താരത്തിന്‍റെ ക്യാച്ചിന് സോഷ്യല്‍ മീഡിയയില്‍ വലിയരീതിയിലുള്ള അനുമോദനമാണ് ലഭിക്കുന്നത്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ നിരയെടുത്താല്‍ സൌത്ത് ആഫ്രിക്കന്‍ താരങ്ങള്‍ എല്ലായ്പ്പോഴും ആ നിരയിലുണ്ടാകും. ജോണ്ടി റോഡ്സ്, ഗാരി കിര്‍സറ്റന്‍‌, ഗ്രയാം സ്മിത്ത്, ജാക്ക് കാലിസ് തുടങ്ങി ഒരുപാട് ലോകോത്തര താരങ്ങളെ സംഭാവന ചെയ്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന രാഹുല്‍ ദ്രാവിഡിനെ എക്കാലത്തെയും മികച്ച സ്ലിപ്പ് ഫീല്‍ഡര്‍ ആയാണ് കണക്കാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ അല്ലാത്ത ഒരു താരം നേടിയ ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡ് ഇപ്പോഴും രാഹുല്‍ ദ്രാവിഡിന്‍റെ പേരിലാണ്. 210 ക്യാച്ചുകളാണ് രാഹുല്‍ ദ്രാവിഡ് നേടിയത്.

TAGS :

Next Story